ബംഗളൂരുവിൽ 13 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഫോട്ടോ ഫ്രെയിമിലും ആൽബത്തിലും ഒളിപ്പിച്ച നിലയിൽ പിടികൂടി

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ 13 കോടി രൂപ വിലവരുന്ന മയക്കുമരുന്ന്​ കടത്ത്​ പിടികൂടി. ഫോട്ടോ ഫ്രെയിമിലും ആൽബത്തിലും ഒളിപ്പിച്ച മയക്കുമരുന്ന്​ ബംഗളൂരു വിമാനത്താവളത്തിൽനിന്ന്​ ആസ്​ട്രേലിയ​യിലേക്ക്​ കടത്താനായിരുന്നു പദ്ധതി. എന്നാൽ സംശയം ​തോന്നിയതിനെ തുടർന്ന്​ സിംഗപ്പൂരിൽവെച്ച്​ പാർസൽ ബംഗളൂരു വിമാനത്താവളത്തിലേക്കുതന്നെ തിരിച്ചയക്കുകയുമായിരുന്നുവെന്ന്​ 'ദ ഹിന്ദു' റിപ്പോർട്ട്​ ​ചെയ്​തു. ചെന്നെയിലെ സ്വകാര്യകമ്പനിയുടെ പേരിലായിരുന്നു പാർസൽ.

അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന്​ വേട്ടയാണിതെന്നും അന്താരാഷ്ട്ര വിപണിയിൽ ഇവക്ക്​ 13 കോടി രൂപ വിലവരുമെന്നും ഡയറക്​ടറേറ്റ്​ ഓഫ്റവന്യൂ ഇൻറലിജൻസ്​ പറഞ്ഞു.

സിംഗപ്പൂരിൽനിന്ന്​ തിരിച്ചയച്ച പാർസലിൽ ആസ്​ട്രേലിയയിലെ ബന്ധുവിന്​ അയച്ച ഫോട്ടോ, ആൽബം, വള, സ്വകാര്യ വസ്​തുക്കൾ തുടങ്ങിയവയെന്നായിരുന്നു വിവരം. എന്നാൽ കൂടുതൽ പരിശോധനയിൽ ഫോട്ടോ ഫ്രെയിമിനകത്തും മറ്റുമായി 13കോടി രൂപയുടെ മയക്കുമരുന്ന്​ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തി.

#360malayalam #360malayalamlive #latestnews

ബംഗളൂരു വിമാനത്താവളത്തിൽ 13 കോടി രൂപ വിലവരുന്ന മയക്കുമരുന്ന്​ കടത്ത്​ പിടികൂടി. ഫോട്ടോ ഫ്രെയിമിലും ആൽബത്തിലും ഒളിപ്പിച്ച മയക്ക...    Read More on: http://360malayalam.com/single-post.php?nid=1871
ബംഗളൂരു വിമാനത്താവളത്തിൽ 13 കോടി രൂപ വിലവരുന്ന മയക്കുമരുന്ന്​ കടത്ത്​ പിടികൂടി. ഫോട്ടോ ഫ്രെയിമിലും ആൽബത്തിലും ഒളിപ്പിച്ച മയക്ക...    Read More on: http://360malayalam.com/single-post.php?nid=1871
ബംഗളൂരുവിൽ 13 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഫോട്ടോ ഫ്രെയിമിലും ആൽബത്തിലും ഒളിപ്പിച്ച നിലയിൽ പിടികൂടി ബംഗളൂരു വിമാനത്താവളത്തിൽ 13 കോടി രൂപ വിലവരുന്ന മയക്കുമരുന്ന്​ കടത്ത്​ പിടികൂടി. ഫോട്ടോ ഫ്രെയിമിലും ആൽബത്തിലും ഒളിപ്പിച്ച മയക്കുമരുന്ന്​..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്