തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ് വെടിവെക്കാന്‍ കാരണം. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ ഷഫീക്ക്, ഷാജിൽ, ഡിറ്റ് എന്നിവരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. പഞ്ചറായ ടയര്‍ ഒട്ടിച്ച് നല്‍കാത്തതിലുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയത്‌. കടയുടമ പാലക്കാട് സ്വദേശി മണികണ്ഠന് കാലിനു വെടിയേറ്റു. സംഭവത്തിൽ തൃശൂര്‍ സ്വദേശികളായ ഷഫീക്ക് , ഷാജിൽ, ഡിറ്റ് എന്നിവരെ ഈസ്റ്റ് പൊലീസ് പിടികൂടി. പുലർച്ചെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികൾ ഉപയോഗിച്ച എയര്‍ ഗണ്ണും പൊലീസ് പിടിച്ചെടുത്തു .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിൽ ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും പതിവായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി ഓപ്പറേഷൻ റേഞ്ചർ ആരംഭിച്ചത്. ഈ പരിശോധനകള്‍ തുടരുകയാണ്.

#360malayalam #360malayalamlive #latestnews

തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ് വെടിവെക്കാ...    Read More on: http://360malayalam.com/single-post.php?nid=1867
തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ് വെടിവെക്കാ...    Read More on: http://360malayalam.com/single-post.php?nid=1867
തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ ടയര്‍ കടയുടമയ്ക്ക് നേരെ ഗുണ്ടകള്‍ വെടിവെച്ചു. പഞ്ചര്‍ ഒട്ടിക്കാത്തതിന്‍റെ വൈരാഗ്യമാണ് വെടിവെക്കാന്‍ കാരണം. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്