സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് കേസ് എടുത്തത് 8621 പേര്‍ക്കെതിരെ

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസ് എടുത്തത് 8621 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 86 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ 15, പത്തനംതിട്ട ഒന്ന്, ആലപ്പുഴ 16, കോട്ടയം നാല്, എറണാകുളം സിറ്റി ഒന്ന്, എറണാകുളം റൂറല്‍ നാല്, തൃശൂര്‍ സിറ്റി മൂന്ന്, തൃശൂര്‍ റൂറല്‍ നാല്, മലപ്പുറം രണ്ട്, വയനാട് ഒന്ന്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ 30, ആലപ്പുഴ 12, കോട്ടയം എട്ട്, തൃശൂര്‍ റൂറല്‍ 25, മലപ്പുറം ആറ്, കണ്ണൂര്‍ അഞ്ച് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1854 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 893 പേരാണ്. 62 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

  • തിരുവനന്തപുരം സിറ്റി – 259, 16, 6
  • തിരുവനന്തപുരം റൂറല്‍ – 275, 220, 7
  • കൊല്ലം സിറ്റി – 258, 43, 16
  • കൊല്ലം റൂറല്‍ – 585, 0, 0
  • പത്തനംതിട്ട – 96, 105, 7
  • ആലപ്പുഴ- 78, 55, 3
  • കോട്ടയം – 24, 41, 0
  • ഇടുക്കി – 14, 1, 0
  • എറണാകുളം സിറ്റി – 4, 4, 0
  • എറണാകുളം റൂറല്‍ – 10, 2, 2
  • തൃശൂര്‍ സിറ്റി – 26, 52, 6
  • തൃശൂര്‍ റൂറല്‍ – 11, 17, 1
  • പാലക്കാട് – 40, 79, 0
  • മലപ്പുറം – 17, 31, 0
  • കോഴിക്കോട് സിറ്റി – 7, 10, 7
  • കോഴിക്കോട് റൂറല്‍ – 82, 105, 7
  • വയനാട് – 4, 0, 0
  • കണ്ണൂര്‍ – 2, 0, 0
  • കാസര്‍ഗോഡ് – 62, 112, 0

#360malayalam #360malayalamlive #latestnews

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസ് എടുത്തത് 8621 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന്........    Read More on: http://360malayalam.com/single-post.php?nid=1857
മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസ് എടുത്തത് 8621 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന്........    Read More on: http://360malayalam.com/single-post.php?nid=1857
സംസ്ഥാനത്ത് ഇന്ന് മാസ്‌ക്ക് ധരിക്കാത്തതിന് കേസ് എടുത്തത് 8621 പേര്‍ക്കെതിരെ മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസ് എടുത്തത് 8621 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്