നിബ ഫാത്തിമക്ക് നീറ്റിൽ റാങ്ക്; ഡോക്ടർ കുടുംബത്തിലേക്ക് അഞ്ചാമംഗം

കോട്ടക്കൽ: നീറ്റിൽ റാങ്ക് ലഭിച്ചതോടെ നാലുപേർക്കുമൊപ്പം ഇളയ സഹോദരിയും ഡോക്ടർ പഠനത്തിലേക്ക്. പറപ്പൂർ തെക്കേ കുളമ്പിൽനിന്നാണ് ഈ കുടുംബവിശേഷം. തെക്കേ കുളമ്പ്​ തൂമ്പത്ത് എടത്തനാട്ട് അബ്‌ദുല്ലയുടെയും റംലയുടെയും മകളായ നിബ ഫാത്തിമ ഒാൾ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ 3764 റാങ്കാണ് കരസ്ഥമാക്കിയത്. മൂത്ത സഹോദരി ഡോ. ഫാത്തിമ തഹ്സിൻ പട്ടാമ്പിയിൽ ഡോക്ടറാണ്. ഫാത്തിമ തസ്​ലീമ കോഴിക്കോട്ട്​ എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം തൃശൂരിൽ എം.ഡി ചെയ്യുന്നു. ഫാത്തിമ തസ്​രീഫ കെ.എം.സി.ടി.യിൽ എം.ബി.ബി.എസിന്​ പഠിക്കുന്നു. നിബക്കൊപ്പമുള്ള ഇരട്ട സഹോദരിയായ നിഹ്മ ഫാത്തിമ തൃശൂർ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. മൂത്ത സഹോദരിയുടെ ഭർത്താവ് മാജിദ് എരുമപ്പെട്ടിയിൽ മെഡിക്കൽ ഓഫിസറാണ്. നിബ ഫാത്തിമക്ക്​ കോഴിക്കോ​ട്ടോ തൃശൂരിലോ മെഡിക്കൽ പഠനം നടത്താനാണാഗ്രഹം​.

#360malayalam #360malayalamlive #latestnews

നീറ്റിൽ റാങ്ക് ലഭിച്ചതോടെ നാലുപേർക്കുമൊപ്പം ഇളയ സഹോദരിയും ഡോക്ടർ പഠനത്തിലേക്ക്. പറപ്പൂർ തെക്കേ കുളമ്പിൽനിന്നാണ്........    Read More on: http://360malayalam.com/single-post.php?nid=1840
നീറ്റിൽ റാങ്ക് ലഭിച്ചതോടെ നാലുപേർക്കുമൊപ്പം ഇളയ സഹോദരിയും ഡോക്ടർ പഠനത്തിലേക്ക്. പറപ്പൂർ തെക്കേ കുളമ്പിൽനിന്നാണ്........    Read More on: http://360malayalam.com/single-post.php?nid=1840
നിബ ഫാത്തിമക്ക് നീറ്റിൽ റാങ്ക്; ഡോക്ടർ കുടുംബത്തിലേക്ക് അഞ്ചാമംഗം നീറ്റിൽ റാങ്ക് ലഭിച്ചതോടെ നാലുപേർക്കുമൊപ്പം ഇളയ സഹോദരിയും ഡോക്ടർ പഠനത്തിലേക്ക്. പറപ്പൂർ തെക്കേ കുളമ്പിൽനിന്നാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്