കോവിഡ് വാക്‌സിന്‍ വിതരണം: തിരഞ്ഞെടുപ്പിന് സമാനമായ മുന്നൊരുക്കം വേണം പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ വിതരണം അതിവേഗം നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നീതി ആയോഗിനും നിര്‍ദേശം നല്‍കി പ്രധാനമന്ത്രി മോദി. കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിലെയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെയും പരിചയ സമ്പത്ത് ഉപയോഗിച്ച് വാക്‌സിന്‍ വിതരണത്തിന് കാര്യക്ഷമമായ സംവിധാനം തയ്യാറാക്കിവെക്കണമെന്ന് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് വാക്‌സിന്‍ വിതരണത്തിന് ജില്ലാ തലം മുതല്‍ സംസ്ഥാന തലം വരെയുള്ള എല്ലാ ഭരണ സംവിധാനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണം. ഐ.ടി അധിഷ്ഠിത സംവിധാനമാവണം ഉണ്ടാവേണ്ടത്. വാക്സിന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കല്‍, വിതരണം, ജനങ്ങള്‍ക്ക് നല്‍കല്‍ എന്നിവയെല്ലാം കാര്യക്ഷമമായി നടപ്പാക്കാന്‍ കഠിന പരിശ്രമംതന്നെ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ വേണം. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും നാനാത്വവും കണക്കിലെടുത്ത് വാക്സിന്‍ എല്ലായിടത്തും എത്തിക്കുന്നകാര്യം ആസൂത്രണം ചെയ്യണം. തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് സമാനമായി എല്ലാ തലത്തിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും വാക്‌സിന്‍ വിതരണത്തിനുവേണ്ടി ഉപയോഗിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. 

ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളിലും മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ട്. അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങളുമായി ഇന്ത്യന്‍ ഗവേഷകര്‍ സഹകരിക്കുന്നുണ്ട്. ബംഗ്ലാദേശ്, മ്യാന്മര്‍, ഖത്തര്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തണമെന്ന ആവശ്യം ആ രാജ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളെ മാത്രം മുന്നില്‍കാണുന്ന തരത്തില്‍ പരിമിതപ്പെടുത്തരുതെന്നും ലോകത്തിന് മുഴുവന്‍ വാക്‌സിനും മരുന്നുകളും ഐ.ടി സംവിധാനങ്ങളും വാക്‌സിന് വിതരണ സംവിധാനങ്ങളും കൈമാറാന്‍ തയ്യാറെടുപ്പ് നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

48 മണിക്കൂറിനിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വാക്സിന്‍ വിതരണം സംബന്ധിച്ച രണ്ട് യോഗങ്ങളാണ് ചേര്‍ന്നത്. 46 ദിവസത്തിനിടെ ആദ്യമായി രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകള്‍ എട്ടുലക്ഷത്തില്‍ താഴെ ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പുതുതായി രോഗം ബാധിക്കുന്നവരുടെ പ്രതിദിന കണക്ക് 70,000ത്തില്‍ താഴെയാണ്. കഴിഞ്ഞമാസം ഇത് 90,000ത്തിന് മുകളില്‍വരെ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിന്‍ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും നടക്കുന്നത്.

#360malayalam #360malayalamlive #latestnews

കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ വിതരണം അതിവേഗം നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നീതി ആയോഗിനും നിര്‍ദേശം നല്‍കി പ്രധാ...    Read More on: http://360malayalam.com/single-post.php?nid=1829
കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ വിതരണം അതിവേഗം നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നീതി ആയോഗിനും നിര്‍ദേശം നല്‍കി പ്രധാ...    Read More on: http://360malayalam.com/single-post.php?nid=1829
കോവിഡ് വാക്‌സിന്‍ വിതരണം: തിരഞ്ഞെടുപ്പിന് സമാനമായ മുന്നൊരുക്കം വേണം പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു കോവിഡ് വാക്സിന്‍ ലഭ്യമായാല്‍ വിതരണം അതിവേഗം നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നീതി ആയോഗിനും നിര്‍ദേശം നല്‍കി പ്രധാനമന്ത്രി മോദി. കോവിഡ് വാക്‌സിന്‍ വിതരണം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്