പൊന്നാനിയിൽ ഡ്യൂട്ടി ചെയ്ത മലപ്പുറത്തെയും എ.ആർ ക്യാമ്പിലെയും പൊലീസുകാർക്ക്​ കോവിഡ്


അടുത്ത ദിവസം മുതൽ പൊലീസ്​

സ്​റ്റേഷനുകളിൽ പകുതി പേർക്ക്​ മാത്രം ഡ്യൂട്ടി

പൊന്നാനി: പൊന്നാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മലപ്പുറം സ്​റ്റേഷനിലെ പൊലീസുകാരനും പടിഞ്ഞാറ്റുംമുറി എ.ആർ ക്യാമ്പിലെ ഡ്രൈവർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ വ്യാപനം രൂക്ഷമായ പൊന്നാനിയിൽ ജോലി ചെയ്​തിരുന്നവരാണ്​ ഇരുവരും. 


മലപ്പുറം സ്​റ്റേഷനിലെ മറ്റു പൊലീസുകാരുമായി സമ്പർക്കമില്ലാത്തതിനാൽ ആരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമില്ലെന്ന്​ എസ്​.പി യു. അബ്​ദുൽ കരീം അറിയിച്ചു. അതേസമയം, കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മതിയായ സുരക്ഷ ക്രമീകരണ​ങ്ങളില്ലാതെ ജോലി ചെയ്യുന്നതിൽ പൊലീസുകാർക്ക്​ കടുത്ത ആശങ്കയുണ്ട്​.


എ.ആർ ക്യാമ്പിലെ ബസിൽ ഡ്രൈവറായിരുന്ന ​െപാലീസുകാരൻ ​വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പൊന്നാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാർക്ക്​ ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത്​ ഇദ്ദേഹമായിരുന്നു. പൊന്നാനി സ്​റ്റേഷനിലെ ​പൊലീസുകാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച​േതാടെ നിരീക്ഷണത്തിലായിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ചതിനാൽ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്ന അഞ്ചു പേരെ നിരീക്ഷണത്തിലാക്കി. 

പൊലീസ്​ സ്​റ്റേഷനുകളുടെ പ്രവർത്തനം മുടക്കമില്ലാതെ നടക്കാൻ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ട​ുണ്ടെന്ന്​ എസ്​.പി പറഞ്ഞു. അടുത്ത ദിവസം മുതൽ എല്ലാ പൊലീസ്​ സ്​റ്റേഷനുകളിലും പകുതി പേർ മാത്രമായിരിക്കും ജോലിയിലുണ്ടാവുക. ഇവർ സ്​റ്റേഷനുമായി ബന്ധപ്പെട്ട താമസ സൗകര്യങ്ങൾ തന്നെ ഉപയോഗിക്കും. ഒരാഴ്​ച ജോലി ചെയ്​തതിന്​ ശേഷം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.

#360malayalam #360malayalamlive #latestnews

*അടുത്ത ദിവസം മുതൽ പൊലീസ്​ സ്​റ്റേഷനുകളിൽ പകുതി പേർക്ക്​ മാത്രം ഡ്യൂട്ടി* പൊന്നാനി: പൊന്നാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മലപ...    Read More on: http://360malayalam.com/single-post.php?nid=181
*അടുത്ത ദിവസം മുതൽ പൊലീസ്​ സ്​റ്റേഷനുകളിൽ പകുതി പേർക്ക്​ മാത്രം ഡ്യൂട്ടി* പൊന്നാനി: പൊന്നാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മലപ...    Read More on: http://360malayalam.com/single-post.php?nid=181
പൊന്നാനിയിൽ ഡ്യൂട്ടി ചെയ്ത മലപ്പുറത്തെയും എ.ആർ ക്യാമ്പിലെയും പൊലീസുകാർക്ക്​ കോവിഡ് *അടുത്ത ദിവസം മുതൽ പൊലീസ്​ സ്​റ്റേഷനുകളിൽ പകുതി പേർക്ക്​ മാത്രം ഡ്യൂട്ടി* പൊന്നാനി: പൊന്നാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മലപ്പുറം സ്​റ്റേഷനിലെ പൊലീസുകാരനും പടിഞ്ഞാറ്റുംമുറി എ.ആർ ക്യാമ്പിലെ ഡ്രൈവർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ വ്യാപനം രൂക്ഷമായ പൊന്നാനിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്