രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ വീണ്ടും പതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 11, 447 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 306 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 15,76,062 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 41,502 പേർക്ക് ജീവൻ നഷ്ടമായി. പൂനെ, മുംബൈ, താനെ ,നാഗ്പൂർ എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ മേഖലകൾ. രോഗികളോടൊപ്പം രോഗം ഭേദമാകുന്നവരുടെഎണ്ണം മഹാരാഷ്ട്രയിൽ വർധിക്കുകയാണ്.

കർണാടകയിൽ 7542 പേർക്കും, തമിഴ്‌നാട്ടിൽ 4389 പേർക്കും രോഗം സ്ഥിരീകരിച്ചു. ബംഗലുരുവിൽ 3441പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ നഗരമാണ് ബംഗലുരു. കൊവിഡ് ബാധിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വരാനിരിക്കുന്ന മൂന്നുമാസം കൊവിഡ് വ്യാപനത്തിൽ നിർണായകമാണെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു.


#360malayalam #360malayalamlive #latestnews

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്...    Read More on: http://360malayalam.com/single-post.php?nid=1806
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്...    Read More on: http://360malayalam.com/single-post.php?nid=1806
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്