ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ പാകിസ്താനും അഫ്ഗാനിസ്ഥാനും വരെ കോവിഡിനെ നേരിടുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി.

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് 19നെ കൈകാര്യം ചെയ്തുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടെ ആളോഹരി ജി.ഡി.പി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന ഐ.എം.എഫിന്റെ വിലയിരുത്തൽ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. ഇത് ബി.ജെ.പി സര്‍ക്കാരിന്റെ മറ്റൊരു നേട്ടമാണെന്നും രാഹുല്‍ പരിഹസിച്ചു.

ഇന്ത്യയുടെ ജി.ഡി.പിയിൽ 10.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫിന്റെ റിപ്പോർട്ടിൽ പറയുന്നത്. പാകിസ്താന്റെ ജി.ഡി.പിയിൽ 0.4 ശതമാനവും അഫ്ഗാനിസ്താന് അഞ്ച് ശതമാനം ഇടിവുമുണ്ടാകുമെന്നായിരുന്നു ഐ.എം.എഫിന്റെ വിലയിരുത്തൽ.


#360malayalam #360malayalamlive #latestnews

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്...    Read More on: http://360malayalam.com/single-post.php?nid=1783
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്...    Read More on: http://360malayalam.com/single-post.php?nid=1783
ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ പാകിസ്താനും അഫ്ഗാനിസ്ഥാനും വരെ കോവിഡിനെ നേരിടുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്