കേരളത്തിന്റെ സ്വന്തം വൈറോളജി ഗവേഷണ വികസന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

കേരളത്തിന്റെ സ്വന്തം വൈറോളജി ഗവേഷണ വികസന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ആഗോള ഗവേഷണ കേന്ദ്രമായി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് വൈറോളജി ഗവേഷണ വികസന കേന്ദ്രം. കൊവിഡ് ഉള്‍പ്പെടെയുള്ള വൈറസ് രോഗ നിര്‍ണയത്തിനാവശ്യമായ ആര്‍ ടി പി സി ആര്‍, മറ്റ് ഗവേഷണ ആവശ്യങ്ങള്‍ക്കുള്ള ജെല്‍ ഡൊക്യുമെന്റേഷന്‍ സിസ്റ്റം തുടങ്ങി ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഉപകരണങ്ങള്‍ ഇവിടെ സജ്ജമാണ്. രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടായി ഇന്‍സ്റ്റിറ്റ്യൂട്ട് മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈറസുകളേയും, വൈറസ് അണുബാധകളേയും കുറിച്ച് ആഴത്തില്‍ ഗവേഷണങ്ങള്‍ നടത്തുന്നതിനും അതിന്റെ ക്ലിനിക്കല്‍ വശങ്ങള്‍ അവലോകനം ചെയ്യാനും ഇവിടെ സാധിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തന ക്ഷമമായതോടെ സാംക്രമിക രോഗങ്ങളേയും രോഗവ്യാപനങ്ങളേയും കുറിച്ച് കൂടുതല്‍ അറിവു നേടുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും കേരളം കൂടുതല്‍ കരുത്ത് നേടി. പ്രശസ്ത വൈറോളജി വിദഗ്ദനായ ഡോ. അഖില്‍ ബാനര്‍ജിയാണ് സ്ഥാപനത്തിന്റെ മേധാവി.

എട്ട് വിഭാഗങ്ങളിലായി 160 ലധികം വിദഗ്ധരെ നിയമിക്കും. 25 ഏക്കറില്‍ 25,000 ചതുരശ്ര അടിയുള്ള പ്രീ-ഫാബ്രിക്കേഷന്‍ കെട്ടിടത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.

#360malayalam #360malayalamlive #latestnews

കേരളത്തിന്റെ സ്വന്തം വൈറോളജി ഗവേഷണ വികസന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര...    Read More on: http://360malayalam.com/single-post.php?nid=1763
കേരളത്തിന്റെ സ്വന്തം വൈറോളജി ഗവേഷണ വികസന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര...    Read More on: http://360malayalam.com/single-post.php?nid=1763
കേരളത്തിന്റെ സ്വന്തം വൈറോളജി ഗവേഷണ വികസന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു കേരളത്തിന്റെ സ്വന്തം വൈറോളജി ഗവേഷണ വികസന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. ആഗോള ഗവേഷണ കേന്ദ്രമായി ഇന്‍സ്റ്റിറ്റ്യൂട്ടിനെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്