പൊന്നാനി താലൂക്കിൽ കോവിഡ് ടെസ്റ്റ് വർദ്ധിപ്പിച്ച് ജനങ്ങളുടെ ഭീതി അകറ്റുക: മുസ്ലീം ലീഗ്

ചങ്ങരംകുളം: പൊന്നാനി താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികൾ വർദ്ധിക്കുന്നത് കൊണ്ട് ടെസ്റ്റുകളുടെ എണ്ണം മുൻസിപ്പാലിറ്റിയടക്കം എല്ലാ പഞ്ചായത്തുകളിലും വർദ്ധിപ്പിക്കണമെന്ന്          പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളുടെ ഓണ് ലൈൻ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.


നിലവിൽ കോവിഡ് രോഗികളുടെ എണ്ണം താലൂക്കിൽ ക്രമാതീതമായി വർദ്ധിക്കുന്ന സ്തിഥി വിശേഷമാണ് ഉള്ളത് പക്ഷെ നാമമാത്രമായ ടെസ്റ്റുകൾ മാത്രമാണ് നടക്കുന്നത് ഗ്രാമ പഞ്ചായത്തുകളിൽ നറുക്കടുപ്പിലൂടെ തെരെഞ്ഞടുക്കുന്ന ചില വാർഡുകളിൽ മാത്രമാണ് ടെസ്റ്റുകൾ നടക്കുന്നത്        മുൻസിപ്പാലിറ്റിയിൽ 51 വാർഡുകൾ ഉള്ളതിൽ വെറും 20 വാർഡുകളിലുമാണ് ഇത് നടക്കുന്നത്.

കോവിഡിനെ താലൂക്കിൽ നിയന്ത്രിക്കാൻ കഴിയാത്തത് കൊണ്ട് ട്രിപ്പിൾ ലോക് ഡൗണ്, നിരോധാജ്ഞ, കണ്ടയ്മെൻ്റ് സോണ് എന്നിവയായി താലൂക്കിൽ ആഴ്ചകളോളമായി ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.


 ഈ സ്തിഥി വിശേഷം മാറ്റി ജനങ്ങളുടെ ഭീതി അകറ്റാൻ സർക്കാർ താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും ജനസംഖ്യാനുപാധികമായി കോവിഡ് ടെസ്റ്റ് നടത്തി രോഗ നിർണ്ണയം നടത്തണമെന്നും, ഇതിന് വേണ്ടി കൂടുതൽ ടെസ്റ്റ് കിറ്റുകൾ അനുവദിക്കണമെന്നും,മൊബൈൽ ടെസ്റ്റ് യൂണിറ്റുകൾ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


നിലവിലെ സാഹചര്യം കണക്കിലെടുത്ത് കോവിഡ് രോഗികൾക്കായി പ്രത്യേക ഹോസ്പ്പിറ്റൽ താലൂക്കിനകത്ത് ആരംഭിക്കണമെന്നും നിലവിൽ നിരോധാജ്ഞയുടെ മറവിൽ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് വിഘാധമായിരിക്കുന്ന രീതിയിൽ പോലീസ് നടപടി ഉണ്ടാകുന്നതിലും, മാനദണ്ഡങ്ങൾ പാലിച്ച് അവശ്യ കാര്യങ്ങൾക്കായ് പുറത്തിറങ്ങുന്നവരെ തെരഞ്ഞടുപിടിച്ച് പോലീസ് അക്രമങ്ങൾ നടത്തുന്നതും അവസാനിപ്പിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.


പ്രസിഡണ്ട് അഹമ്മദ് ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് അശ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ,ട്രഷറർ പി പി ഉമ്മർ, അഡ്വ: വി ഐ എം അശ്റഫ് ,വി വി ഹമീദ്, ഇ പി ഏനു, സി ഇബ്രാഹിം കുട്ടി മാസ്റ്റർ, ടി കെ അബ്ദുൾ റഷീദ്, വി പി ഹുസൈൻകോയ തങ്ങൾ, വി കെ എം ഷാഫി, എ വി അഹമ്മദ്, എം കെ അൻവർ, ഇ നൂറുദ്ദീൻ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികൾ വർദ്ധിക്കുന്നത് കൊണ്ട് ടെസ്റ്റുകളുടെ എണ്ണം മുൻസ...    Read More on: http://360malayalam.com/single-post.php?nid=175
പൊന്നാനി താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികൾ വർദ്ധിക്കുന്നത് കൊണ്ട് ടെസ്റ്റുകളുടെ എണ്ണം മുൻസ...    Read More on: http://360malayalam.com/single-post.php?nid=175
പൊന്നാനി താലൂക്കിൽ കോവിഡ് ടെസ്റ്റ് വർദ്ധിപ്പിച്ച് ജനങ്ങളുടെ ഭീതി അകറ്റുക: മുസ്ലീം ലീഗ് പൊന്നാനി താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികൾ വർദ്ധിക്കുന്നത് കൊണ്ട് ടെസ്റ്റുകളുടെ എണ്ണം മുൻസിപ്പാലിറ്റിയടക്കം എല്ലാ പഞ്ചായത്തുകളിലും വർദ്ധിപ്പിക്കണമെന്ന് പൊന്നാനി നിയോജക മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളുടെ ഓണ് ലൈൻ യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്