രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷത്തിലേക്ക് മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. അൽഫോൻസ് കണ്ണന്താനം എംപിക്കും സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിനും കൊവിഡ് സ്ഥിരീകരിച്ചു.


വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പുറത്തു വരുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് പ്രതിദിന കൊവിഡ് കേസുകൾ അറുപതിനായിരം കടക്കും. കഴിഞ്ഞ രണ്ടു ദിവസം പ്രതിദിന കേസുകൾ കുറഞ്ഞ മഹാരാഷ്ട്രയിൽ ഒടുവിൽ പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 10,552 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 158 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു.ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം പതിനഞ്ചര ലക്ഷം കടന്നു. 41,000 ത്തിലേക്കാണ് മരണസംഖ്യ അടുക്കുന്നത്.

കർണാടകയിൽ9,265 പേർക്കും ,തമിഴ്‌നാട്ടിൽ 4,462 പേർക്കും രോഗം സ്ഥിരീകരിച്ചു. അതിനിടെ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ അംഗവുമായ അൽഫോൻസ് കണ്ണന്താനത്തിന് കൊവിഡ് സ്ഥിരീകരിച്ചു. എംപി തന്നെയാണ് രോഗവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ മുലായം സിംഗ് യാദവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. ഗുരുഗ്രാമിലെ മെഡന്റാ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും.

#360malayalam #360malayalamlive #latestnews

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷത്തിലേക്ക് മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. അൽഫോൻസ് കണ്ണന്താനം.......    Read More on: http://360malayalam.com/single-post.php?nid=1748
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷത്തിലേക്ക് മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. അൽഫോൻസ് കണ്ണന്താനം.......    Read More on: http://360malayalam.com/single-post.php?nid=1748
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷത്തിലേക്ക് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷത്തിലേക്ക് മഹാരാഷ്ട്രയിൽ പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. അൽഫോൻസ് കണ്ണന്താനം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്