സിപിഐ മുതിര്‍ന്ന നേതാവിന് എതിരെ ലൈംഗികാതിക്രമത്തിന് പരാതിയുമായി പ്രവര്‍ത്തക.

ഇടുക്കി മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുതിര്‍ന്ന നേതാവ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി പരാതി. സിപിഐ മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. സിപിഐ സംസ്ഥാന കൗണ്‍സിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണം ആരംഭിച്ചു.

ഹൈറേഞ്ചിലെ പാര്‍ട്ടി ഓഫീസില്‍വെച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പീഡിപ്പിക്കാന്‍ ശ്രമിച്ചതയാണ് സിപിഐ മഹിളാസംഘടനാ നേതാവിന്റെ പരാതി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് പൊലീസില്‍ പരാതി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
സിപിഐ പ്രവര്‍ത്തക വീണ്ടും സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി തല അന്വേഷണം പുരോഗമിക്കുകയാണെന്ന് സിപിഐയുടെ വിശദീകരണം.

സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറിയുടെ പേരും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒന്നിലധികം വനിതാ പ്രവര്‍ത്തകരും സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരെ സമാനമായ പരാതിയുമായി രംഗത്ത് എത്തി. അന്വേഷണത്തിന് ശേഷം നിഷ്പക്ഷമായ നടപടി സ്വീകരിക്കുമെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി.


#360malayalam #360malayalamlive #latestnews

ഇടുക്കി മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുതിര്‍ന്ന നേതാവ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി പരാത...    Read More on: http://360malayalam.com/single-post.php?nid=1743
ഇടുക്കി മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുതിര്‍ന്ന നേതാവ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി പരാത...    Read More on: http://360malayalam.com/single-post.php?nid=1743
സിപിഐ മുതിര്‍ന്ന നേതാവിന് എതിരെ ലൈംഗികാതിക്രമത്തിന് പരാതിയുമായി പ്രവര്‍ത്തക. ഇടുക്കി മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ മുതിര്‍ന്ന നേതാവ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതായി പരാതി. സിപിഐ മഹിളാ ഫെഡറേഷന്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്