ചികിത്സയുടെ മറവില്‍ 15കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധന് നാട്ടുകാരുടെ കൂട്ടമര്‍ദ്ദനം

ചികിത്സയുടെ പേരില്‍ മാനസിക രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സിദ്ധനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു. തെലങ്കാനയിലെ നിസാമാബാദിലാണ് വ്യാജ സിദ്ധന്‍ പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയത്.ഹാഥ്റാസില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ജനരോഷമുയര്‍ന്നിരിക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവമുണ്ടായത്. ഇതോടെ നാട്ടുകാര്‍ അക്രമാസക്തരാവുകയായിരുന്നു.

മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ തന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാമെന്നാണ് എന്നാണ് സിദ്ധന്‍ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞത്. ഇതുപ്രകാരമാണ് ചികിത്സ തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ മൂന്ന് മാസമായി സിദ്ധന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ധ്യാനത്തിനെന്ന പേരില്‍ ഒരു മുറിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി മയക്കിക്കിടത്തിയാണ് സിദ്ധന്‍ പീഡിപ്പിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ വനിതാ ആക്ടിവിസ്റ്റുകളും നാട്ടുകാരും ചേര്‍ന്ന് സിദ്ധനെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചു.വടിയും ചൂലും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. സിദ്ധനെ നാട്ടുകാര്‍ അടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പ്രതിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

#360malayalam #360malayalamlive #latestnews

.മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ തന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാമെന്നാണ് എന്നാണ് സിദ്ധന്‍ കുട്ട...    Read More on: http://360malayalam.com/single-post.php?nid=1733
.മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ തന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാമെന്നാണ് എന്നാണ് സിദ്ധന്‍ കുട്ട...    Read More on: http://360malayalam.com/single-post.php?nid=1733
ചികിത്സയുടെ മറവില്‍ 15കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധന് നാട്ടുകാരുടെ കൂട്ടമര്‍ദ്ദനം .മാനസികാസ്വാസ്ഥ്യമുള്ള പെണ്‍കുട്ടിയെ തന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാമെന്നാണ് എന്നാണ് സിദ്ധന്‍ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞത്. ഇതുപ്രകാരമാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്