കുറ്റിപ്പുറത്ത് പോലീസുകാരനെ ആക്രമിച്ച കേസ്‌: രണ്ടുപേർ അറസ്റ്റിൽ

കുറ്റിപ്പുറം: പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കേസിലെ മൂന്നും നാലും പ്രതികളായ തൃശ്ശൂർ ചെമ്മണ്ണൂർ സ്വദേശി ഫാസിൽ (29), എടപ്പാൾ തട്ടാൻപടി സ്വദേശി സജുമോൻ (42) എന്നിവരാണ് പോലീസിന്റെ പിടിയിലായത്

ഞായറാഴ്ച പുലർച്ചെ കുറ്റിപ്പുറം ഹൈവേ ജങ്ഷന് സമീപം മണൽലോറി പിടികൂടിയ സിവിൽ പോലീസ് ഓഫീസർ ജോർജിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. ലോറി പിടികൂടിയപ്പോൾ ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ച് മണൽലോറി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം പൊലീസുകാരനെ ആക്രമിച്ച് ലോറിയുമായി കടന്നത്.

പോലീസുകാരനെ ആക്രമിക്കാനെത്തിയവർ സഞ്ചരിച്ച കാർ പേരശ്ശനൂരിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 


#360malayalam #360malayalamlive #latestnews

കുറ്റിപ്പുറം: പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കേസിലെ.......    Read More on: http://360malayalam.com/single-post.php?nid=1724
കുറ്റിപ്പുറം: പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കേസിലെ.......    Read More on: http://360malayalam.com/single-post.php?nid=1724
കുറ്റിപ്പുറത്ത് പോലീസുകാരനെ ആക്രമിച്ച കേസ്‌: രണ്ടുപേർ അറസ്റ്റിൽ കുറ്റിപ്പുറം: പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കേസിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്