രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്, ആശങ്കയായി കേരളം

 രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. 55,342 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ ഇത് തെണ്ണൂറ്റി മൂവായിരം വരെ ഉയര്‍ന്നിരുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 71,75,880 ആയി. 706 മരണം കൂടി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 1,09,876 പേ‌ർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. നിലവിൽ 8,38,729 പേ‌‌‍‌ർ ചികിത്സയിലുണ്ടെന്നും കേന്ദ്ര സ‌ർക്കാരിന്‍റെ കണക്കുകൾ പറയുന്നു. 

ഇന്നലെ രാജ്യത്ത് 10,73, 014 സാമ്പിൾ പരിശോധനകളാണ് നടന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 7089 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. കർണാടകയില്‍ 7,606, തമിഴ്നാട്ടില്‍ 4879, ആന്ധ്രയില്‍ 3224, ദില്ലിയിൽ 1849 എന്നിങ്ങനെയാണ് പ്രതിദിന വർധന. രാജ്യത്തെ രോഗമുക്തി നിരക്ക് 86.36 ശതമാനമാണ്. കേരളത്തില്‍ 5930 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്

#360malayalam #360malayalamlive #latestnews

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. 55,342 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ ഇത് തെണ്ണൂറ്റി മൂവായിരം വരെ ഉയര്‍ന്...    Read More on: http://360malayalam.com/single-post.php?nid=1698
രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. 55,342 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ ഇത് തെണ്ണൂറ്റി മൂവായിരം വരെ ഉയര്‍ന്...    Read More on: http://360malayalam.com/single-post.php?nid=1698
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്, ആശങ്കയായി കേരളം രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. 55,342 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു ഘട്ടത്തില്‍ ഇത് തെണ്ണൂറ്റി മൂവായിരം വരെ ഉയര്‍ന്നിരുന്നു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്