കൊവിഡിലും ജില്ലയിൽ പോക്സോ കേസിന് കുറവില്ല; ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറത്ത്

മലപ്പുറം: കൊവിഡ് കാലത്തും ജില്ലയിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾക്ക് കുറവില്ല. എട്ടു മാസത്തിനിടെ 248 പോക്‌സോ കേസുകൾ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. ലൈംഗിക പീഡനം, ലൈംഗിക ചൂഷണം, ലൈംഗിക അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെയാണ് പോക്‌സോ കേസ് ചുമത്തുന്നത്. പോക്സോ കേസ് സംബന്ധിച്ച അവബോധവും കുട്ടികളുടെ സുരക്ഷയും സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ജാഗ്രതയിൽ പരാതികൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്നതുമാണ് കേസുകളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു.

മലപ്പുറം കഴിഞ്ഞാൽ തിരുവനന്തപുരത്താണ് കേസുകൾ കൂടുതൽ, 233 എണ്ണം. കോഴിക്കോട് - 178, തൃശൂർ - 170, പാലക്കാട് - 164, കൊല്ലം- 157, ആലപ്പുഴ- 128 , കോട്ടയം - 131, ഇടുക്കി - 111, എറണാകുളം - 148 എന്നിങ്ങനെയാണ് ക്രൈം റെക്കാർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമുള്ള പോക്‌സോ കേസുകൾ. പത്തനംതിട്ട - 65, വയനാട് - 74, കണ്ണൂർ - 91, കാസർകോട് - 99 എന്നിങ്ങനെ ജില്ലകളിലാണ് താരതമ്യേനെ കേസുകൾ കുറവുള്ളത്.

#360malayalam #360malayalamlive #latestnews

മലപ്പുറം: കൊവിഡ് കാലത്തും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾക്ക് കുറവില്ല. എട്ടു മാസത്തിനിടെ...    Read More on: http://360malayalam.com/single-post.php?nid=1696
മലപ്പുറം: കൊവിഡ് കാലത്തും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾക്ക് കുറവില്ല. എട്ടു മാസത്തിനിടെ...    Read More on: http://360malayalam.com/single-post.php?nid=1696
കൊവിഡിലും ജില്ലയിൽ പോക്സോ കേസിന് കുറവില്ല; ഏറ്റവും കൂടുതൽ കേസുകൾ മലപ്പുറത്ത് മലപ്പുറം: കൊവിഡ് കാലത്തും കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾക്ക് കുറവില്ല. എട്ടു മാസത്തിനിടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്