മാറഞ്ചേരി സിഎഫ്എല്‍ടിസി ഉടന്‍ തുറക്കണം: നില്‍പ്പ് സമരവുമായി യൂത്ത് കോണ്‍ഗ്രസ്സ്

നാട്ടുകാരിൽ നിന്നും വലിയതോതിൽ വിഭവ സമാഹരണം നടത്തി തുടങ്ങിയ പാലസ് ഓഡിറ്റോറിയത്തിലെ  സിഎഫ്എൽടിസി  പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ  എണ്ണം  300നോട് അടുത്തിട്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് മാറഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിൽപ് സമരപ്രതിഷേധം നടത്തി.

മാറഞ്ചേരി, അധികാരിപ്പടി, പനമ്പാട്, അത്താണി, പുറങ്ങ്, കുണ്ട്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ  കോവിഡ് പ്രോട്ടോകോൾ പാലിച്ഛുകൊണ്ടായിരുന്നു സമര പരിപാടികൾ നടന്നത്. രോഗ വ്യാപനം സംഭവിക്കുന്നതിനും മാസങ്ങൾക്ക് മുന്നേ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ കൂടി സഹകരണത്തോടെയാണ്  എഫ് എൽടിസിയിൽ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിയത്.

കോവിഡ് ബാധിതർക്ക് പ്രാഥമിക ചികിത്സ ഒരുക്കുന്നതിനും വീട്ടിൽ ഐസുലേഷൻ സൗകര്യമില്ലാത്തവരെ മാറ്റിപാർപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ചാത്തൊത്തേൽ പടിയിലെ പാലസ് ഓഡിറ്റോറിയം  കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റിയത്.

കക്ഷിരാഷ്ട്രീയ വിത്യാസമില്ലാതെ നാട്ടിലെ സുമനസ്സുകളായ വ്യക്തികളുടേയും സംഘടനകളുടേയും സഹകരണത്തോടെയാണ്  ഏതാനം ദിവസങ്ങൾകൊണ്ട് ഓഡിറ്റോറിയത്തെ നൂറ് പേരെവരെ കിടത്തി ചിത്സിക്കാൻ സൗകര്യമുള്ള ആശുപത്രി ആക്കി മാറ്റിയത്.


എന്നാൽ നാളിത്ര ആയിട്ടും ഈ കേന്ദ്രം പൊതുജനങ്ങൾക്ക് വേണ്ടിതുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്സ് സമരവുമായി രംഗത്തിറങ്ങിയത്.


പഞ്ചായത്തിലെ വിത്യസ്ഥ സ്ഥലങ്ങളിലായി നടന്ന സമരത്തിന്  നൂറുദ്ദീൻ, ഷൗക്കത്ത്, ജിനി, ബാജിത്ത്, നൗഫീദ്, ജിഷാൻ, നജീം, ജസീല്‍, ഹാരിസ്, റിയാസ് എന്നിവർ നേതൃത്വം നൽകി.


നിൽപ്പ് സമരം കേവലം സൂചന മാത്രമാണെന്നും അനാവശ്യ പിടിവാശികൾ അവസാനിപ്പിച്ച് സിഎഫ്എൽടിസി ഉടൻ തുറന്ന് നൽകിയില്ലെങ്കിൽ ബഹുജന പ്രക്ഷോപങ്ങൾ നടത്തുമെന്നും സമരാനുകൂലികൾ പറഞ്ഞു.

#360malayalam #360malayalamlive #latestnews

കക്ഷിരാഷ്ട്രീയ വിത്യാസമില്ലാതെ നാട്ടിലെ സുമനസ്സുകളായ വ്യക്തികളുടേയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഏതാനും ദിവസങ്ങൾകൊണ്ട് ഓ...    Read More on: http://360malayalam.com/single-post.php?nid=1689
കക്ഷിരാഷ്ട്രീയ വിത്യാസമില്ലാതെ നാട്ടിലെ സുമനസ്സുകളായ വ്യക്തികളുടേയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഏതാനും ദിവസങ്ങൾകൊണ്ട് ഓ...    Read More on: http://360malayalam.com/single-post.php?nid=1689
മാറഞ്ചേരി സിഎഫ്എല്‍ടിസി ഉടന്‍ തുറക്കണം: നില്‍പ്പ് സമരവുമായി യൂത്ത് കോണ്‍ഗ്രസ്സ് കക്ഷിരാഷ്ട്രീയ വിത്യാസമില്ലാതെ നാട്ടിലെ സുമനസ്സുകളായ വ്യക്തികളുടേയും സംഘടനകളുടേയും സഹകരണത്തോടെയാണ് ഏതാനും ദിവസങ്ങൾകൊണ്ട് ഓഡിറ്റോറിയത്തെ നൂറ് പേരെവരെ കിടത്തി ചിത്സിക്കാൻ സൗകര്യമുള്ള ആശുപത്രി ആക്കി മാറ്റിയത്. എന്നാല്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്