പൊന്നാനി ഹാര്‍ബറിലെ 6 നിര്‍മാണ തൊഴിലാളികള്‍ക്ക് കോവിഡ്

പൊന്നാനി:ഹാർബറിലെ നിർമാണത്തൊഴിലാളികളായ ആറുപേർക്ക് കോവിഡ്.ഹാർബറിനോട് ചേർന്നുള്ള മത്സ്യത്തൊഴിലാളി ഫ്ലാറ്റ് സമുച്ചയ നിർമാണത്തിനെത്തിയ തൊഴിലാളികളിൽ കഴിഞ്ഞദിവസം നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് ആറുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്.ഇതേത്തുടർന്ന് നിർമാണത്തൊഴിലാളികളായ 140 പേരിൽ RTPCR പരിശോധന നടത്തി.മഞ്ചേരിയിൽനിന്ന്‌ പ്രത്യേക സംഘമെത്തിയാണ് RTPCR പരിശോധന നടത്തിയത്. ഇതോടെ ഫ്ലാറ്റ് സമുച്ചയ നിർമാണപ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തിവെച്ചു.ഞായറാഴ്ച 17 പേരുടെ ആന്റിജെൻ പരിശോധന നടത്തിയതിൽ മൂന്നുപേർക്കും പോസിറ്റീവായിട്ടുണ്ട്. അതേസമയം, പൊന്നാനി താലൂക്കിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടാകുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനിടയിൽ മാത്രം ഇരുനൂറോളം പേർക്കാണ് താലൂക്കിൽ കോവിഡ് സ്ഥിരീകരിച്ചത്.പൊന്നാനി ഹാർബറിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിഞ്ഞദിവസം തിരൂർ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നെങ്കിലും തീരുമാനങ്ങൾ നടപ്പായിട്ടില്ല. ഇപ്പോഴും വലിയ ആൾക്കൂട്ടമാണ് ഫിഷിങ് ഹാർബറിലുള്ളത്.

#360malayalam #360malayalamlive #latestnews

പൊന്നാനി:ഹാർബറിലെ നിർമാണത്തൊഴിലാളികളായ ആറുപേർക്ക് കോവിഡ്.ഹാർബറിനോട് ചേർന്നുള്ള മത്സ്യത്തൊഴിലാളി........    Read More on: http://360malayalam.com/single-post.php?nid=1681
പൊന്നാനി:ഹാർബറിലെ നിർമാണത്തൊഴിലാളികളായ ആറുപേർക്ക് കോവിഡ്.ഹാർബറിനോട് ചേർന്നുള്ള മത്സ്യത്തൊഴിലാളി........    Read More on: http://360malayalam.com/single-post.php?nid=1681
പൊന്നാനി ഹാര്‍ബറിലെ 6 നിര്‍മാണ തൊഴിലാളികള്‍ക്ക് കോവിഡ് പൊന്നാനി:ഹാർബറിലെ നിർമാണത്തൊഴിലാളികളായ ആറുപേർക്ക് കോവിഡ്.ഹാർബറിനോട് ചേർന്നുള്ള മത്സ്യത്തൊഴിലാളി..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്