രാജ്യത്ത് 71 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 66,732 പുതിയ കേസുകൾ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 66,732 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 816 പേർ മരിച്ചു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണ്.

ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും രാജ്യത്ത കൊവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരത്തിന് താഴെ പോകുന്നത്. മരണ സംഖ്യയിലും താരതമ്യേനെ കുറവുണ്ടായി. ഇതുവരെ വൈറസ് ബാധിച്ചത് 71,20,539 പേരെയാണ്. 8,61,853 പേർ ചികിത്സയിൽ തുടരുമ്പോൾ 61,49,536 ആളുകൾ രോഗമുക്തി നേടി. ആകെ മരണം 1,09,150 ആയി ഉയർന്നു.

രാജ്യത്ത് കോവിഡ് വ്യാപനം തുടരുമ്പോഴും രോഗമുക്തി നിരക്ക് 86.36 എത്തിയത് ആശ്വാസമാവുകയാണ്. മരണനിരക്ക് 1.53 ആയി കുറഞ്ഞു. മഹാരാഷ്ട്രയിൽ 10,792 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. 309 പേർ മരിച്ചു. ആകെ മരണം 40,349 ആയി ഉയർന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണസംഖ്യയിൽ 37 ശതമാനവും മഹാരാഷ്ട്രയിലാണ്. കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വൈറസ് ബാധ തീവ്രമായ തുടരുകയാണ്.

#360malayalam #360malayalamlive #latestnews

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 66,732 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 816 പേർ മരിച്ചു. കേരളമടക്കം അഞ്ച...    Read More on: http://360malayalam.com/single-post.php?nid=1669
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 66,732 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 816 പേർ മരിച്ചു. കേരളമടക്കം അഞ്ച...    Read More on: http://360malayalam.com/single-post.php?nid=1669
രാജ്യത്ത് 71 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 66,732 പുതിയ കേസുകൾ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 66,732 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 816 പേർ മരിച്ചു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുക..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്