മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം

കേരളം പൊതുവിദ്യാഭ്യാസ രംഗത്ത് മറ്റൊരു നാ‍ഴികക്കല്ലുകൂടി അടയാളപ്പെടുത്താനൊരുങ്ങുകയാണ് ഇന്ന് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വല്‍കൃത പൊതുവിദ്യാഭ്യാസ സംസ്ഥാനമെന്ന പദവിയിലേക്കാണ് കേരളം കാലൂന്നുന്നത്  കിഫ്ബിയുടെ ധനസഹായത്തോടെയാണ് ഹൈടെക് സ്മാർട് ക്ലാസ് പദ്ധതി യാഥാർഥ്യമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കൈറ്റ് ആണ്.

പദ്ധതിയുടെ പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍  നിർവഹിച്ചു.  കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിലാണ് അതുകൊണ്ടുതന്നെ ആഘോഷവും ഓണ്‍ലൈനിലാണ്. പ്രാഥമിക വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ കേരളത്തിന്‍റെ പൊതുവിദ്യാലയ മേഖലയാകെ ഡിജിറ്റലാവുന്ന ചരിത്ര നിമിഷം ഫെയ്സ്ബുക്ക് ഫ്രെയിം വ‍ഴി പ്രചാരണം നല്‍കിയാണ് സോഷ്യല്‍ മീഡിയ ആഘോഷുക്കുന്നത്

16027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട്ട് ക്ലാസ് റൂം പദ്ധതിക്കായി വിതരണം ചെയ്തത്. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ 4752 സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി-അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്‌കൂളുകളിൽ ഹൈടെക് ലാബും തയാറാക്കി. കിഫ്ബി ധനസഹായത്തിന് പുറമേ ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ടും തദ്ദേശസ്ഥാപന ഫണ്ടും പദ്ധതിക്കായി പ്രയോജനപ്പെടുത്തി.

പൊന്നാനി മണ്ഡലത്തില്‍ പ്രൈമറി വിഭാഗത്തില്‍ 77 സ്കൂളുകളും ഹൈസ്കൂള്‍/ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ 15 സ്കൂളുകളുമാണുള്ളത്. - ആകെ 92 സ്കൂളുകള്‍. മണ്ഡലത്തിൽ  739 ക്ലാസ്സ് മുറികള്‍ ഹൈടെക് ക്ലാസ്സുകളാക്കി. ഇതിലേക്കായി:

 ലാപ്ടോപ് - 872

 പ്രൊജക്ടര്‍ - 468

 സ്പീക്കര്‍ - 324

 പ്രിന്‍റര്‍  - 60

 ടി.വി. - 49

 സ്ക്രീന്‍ - 97

 ക്യാമറ - 26

 വെബ്ക്യാമറ - 26

 എന്നിവ ഇക്കാലയളവില്‍ അനുവദിച്ചു. കൂട്ടത്തില്‍ എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച സ്മാര്‍ട്ട് ക്ലാസ്സ്മുറികള്‍ വേറെയുമുണ്ട്. പൊന്നാനിയിലെ സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും വൃത്തിയും ഭംഗിയുമുള്ള കെട്ടിടങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. ഇതിലേക്ക് വിവിധ ഏജന്‍സികളില്‍നിന്ന് 38 കോടിരൂപയാണ് ചെലവഴിച്ചത്. നല്ല മാറ്റം മേഖലയില്‍ ഉണ്ടായി. പൊതുവിദ്യാലയങ്ങള്‍ക്ക് സമൂഹത്തില്‍ നല്ല സ്വീകാര്യത ലഭിച്ചു.  പൊതു വിദ്യാലയങ്ങളിലെ പ്രവേശ നത്തിന് Q നിൽക്കുന്ന കാലവും,  തലേ വർഷം തന്നേ സീറ്റ്  ബുക്ക്‌ ചെയ്യുന്ന അവസ്ഥയിലേക്കും മാറി

#360malayalam #360malayalamlive #latestnews

പൊന്നാനി മണ്ഡലത്തില്‍ പ്രൈമറി വിഭാഗത്തില്‍ 77 സ്കൂളുകളും ഹൈസ്കൂള്‍/ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ 15 സ്കൂളുകളുമാണുള്ളത്. - ആകെ 92 സ്...    Read More on: http://360malayalam.com/single-post.php?nid=1668
പൊന്നാനി മണ്ഡലത്തില്‍ പ്രൈമറി വിഭാഗത്തില്‍ 77 സ്കൂളുകളും ഹൈസ്കൂള്‍/ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ 15 സ്കൂളുകളുമാണുള്ളത്. - ആകെ 92 സ്...    Read More on: http://360malayalam.com/single-post.php?nid=1668
മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌റൂമുകളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളം പൊന്നാനി മണ്ഡലത്തില്‍ പ്രൈമറി വിഭാഗത്തില്‍ 77 സ്കൂളുകളും ഹൈസ്കൂള്‍/ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ 15 സ്കൂളുകളുമാണുള്ളത്. - ആകെ 92 സ്കൂളുകള്‍. മണ്ഡലത്തിൽ 739 ക്ലാസ്സ് മുറികള്‍ ഹൈടെക്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്