മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

മാധ്യമപ്രവർത്തകൻ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് തവണ നോട്ടീസ് അയച്ച ശേഷമാണ് ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായത്.

കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാത്തതിനെ തുടർന്ന് ഇന്ന്
ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു. കേസിൽ രണ്ടാം പ്രതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചിരുന്നു. പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടർന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേൾപ്പിക്കാനായിട്ടില്ല.

2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീർ കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്. റോഡിൽ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോൾ ശ്രീറാം സർവേ ഡയറക്ടറായിരുന്നു.

#360malayalam #360malayalamlive #latestnews

മാധ്യമപ്രവർത്തകൻ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്...    Read More on: http://360malayalam.com/single-post.php?nid=1665
മാധ്യമപ്രവർത്തകൻ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്...    Read More on: http://360malayalam.com/single-post.php?nid=1665
മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം മാധ്യമപ്രവർത്തകൻ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് തവണ നോട്ടീസ് അയച്ച ശേഷമാണ് ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായത്. കഴിഞ്ഞ തവണ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്