കുറ്റിപ്പുറത്ത് പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു

കുറ്റിപ്പുറം: മണൽലോറി പിടികൂടിയ പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു. ഞായറാഴ്ച പുലർച്ചെ കുറ്റിപ്പുറം ഹൈവേ ജങ്ഷന് സമീപം മണൽലോറി പിടികൂടിയ സിവിൽ പോലീസ് ഓഫീസർ ജോർജിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. ലോറി പിടികൂടിയപ്പോൾ ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടിരുന്നു

ലോറി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാറിലെത്തിയ സംഘം പോലീസുകാരനെ ആക്രമിച്ച് ലോറിയുമായി കടന്നത്.ജോർജ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പോലീസുകാരനെ ആക്രമിച്ച പ്രതികളെത്തിയ കാർ പേരശ്ശനൂരിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികളായ പേരശ്ശനൂർ സ്വദേശി തെക്കഞ്ചേരി നൗഫൽ, പാഴൂർ വെട്ടിക്കാട്ടിൽ അബ്ദുട്ടി, പൊൽപ്പാക്കര കുട്ടത്ത് വീട്ടിൽ സജിമോൻ എന്നിവരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ പറഞ്ഞു.

#360malayalam #360malayalamlive #latestnews

കുറ്റിപ്പുറം: മണൽലോറി പിടികൂടിയ പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു. ഞായറാഴ്ച പുലർച്ചെ കുറ്റിപ്പുറം ഹൈവേ.......    Read More on: http://360malayalam.com/single-post.php?nid=1660
കുറ്റിപ്പുറം: മണൽലോറി പിടികൂടിയ പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു. ഞായറാഴ്ച പുലർച്ചെ കുറ്റിപ്പുറം ഹൈവേ.......    Read More on: http://360malayalam.com/single-post.php?nid=1660
കുറ്റിപ്പുറത്ത് പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു കുറ്റിപ്പുറം: മണൽലോറി പിടികൂടിയ പോലീസുകാരനെ ആക്രമിച്ച് മണൽലോറിയുമായി കടന്നു. ഞായറാഴ്ച പുലർച്ചെ കുറ്റിപ്പുറം ഹൈവേ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്