തോക്കിൻമുനയിൽ 17കാരിയെ ബലാത്സംഗം ചെയ്​തു; അഞ്ച്​ പേർ അറസ്​റ്റിൽ

തോക്കിൻമുനയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ അഞ്ച്​ പേർ അറസ്​റ്റിൽ. ഝാർഖണ്ഡിലെ ജംഷ്​ഡ്​പൂരിലാണ്​ സംഭവം. സുഹൃത്തിനെ കെട്ടിയിട്ടതിന്​ ശേഷമായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്​തത്​.

പെൺകുട്ടിയും സുഹൃത്തും കൂടി ബാഗ്​ബേര മേഖലയിൽ നിൽക്കുന്നതിനിടെ ഒരു സംഘം ആളുകളെത്തി സുഹൃത്തിനെ കെട്ടിയിട്ട്​ ​പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന്​ പൊലീസ്​ സൂപ്രണ്ട്​ തമിഴ്​ വണ്ണൻ പറഞ്ഞു.

കേസിലെ പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണെന്നും ഇയാളെ ജുവനൈൽ ഹോമിലേക്ക്​ അയച്ചുവെന്നും സൂപ്രണ്ട്​ അറിയിച്ചു. മറ്റ്​ നാല്​ പേരെ റിമാൻഡ്​ ചെയ്​തതായും അദ്ദേഹം വ്യക്​തമാക്കി. ഡാൻസ്​ ക്ലാസ്​ കഴിഞ്ഞ്​ മടങ്ങുന്നതിനിടെ ഒരു സംഘമാളുകളെത്തി തന്നെ തട്ടികൊണ്ട്​ പോകുകയായിരുന്നുവെന്നാണ്​ പെൺകുട്ടിയുടെ മൊഴി.

#360malayalam #360malayalamlive #latestnews

തോക്കിൻമുനയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ അഞ്ച്​ പേർ അറസ്​റ്റിൽ. സുഹൃത്തിനെ കെട്ടിയിട്ടതിന്​ ശേഷമായിരുന്നു പെ...    Read More on: http://360malayalam.com/single-post.php?nid=1625
തോക്കിൻമുനയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ അഞ്ച്​ പേർ അറസ്​റ്റിൽ. സുഹൃത്തിനെ കെട്ടിയിട്ടതിന്​ ശേഷമായിരുന്നു പെ...    Read More on: http://360malayalam.com/single-post.php?nid=1625
തോക്കിൻമുനയിൽ 17കാരിയെ ബലാത്സംഗം ചെയ്​തു; അഞ്ച്​ പേർ അറസ്​റ്റിൽ തോക്കിൻമുനയിൽ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ അഞ്ച്​ പേർ അറസ്​റ്റിൽ. സുഹൃത്തിനെ കെട്ടിയിട്ടതിന്​ ശേഷമായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്​തത്​. പെൺകുട്ടിയും സുഹൃത്തും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്