ലോകം ചുറ്റിയ മലപ്പുറത്തിന്റെ സ്വന്തം എഴുത്തുകാരന് വിട...

സാഹസികമായി ലോകംചുറ്റി ചരിത്രം കുറിച്ച സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്​തു കിഴിശ്ശേരിയെന്ന ഇല്ല്യന്‍ മൊയ്തു (61) അന്തരിച്ചു. വൃക്ക സമ്പന്ധമായ അസുഖം കാരണം ഏറെക്കാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. 

ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിന് വിധേയനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്​ കുഴിമണ്ണ പഴയ ജുമഅത്ത് പള്ളിയില്‍ ഖബറടക്കം നടക്കും.

1959ല്‍ ഇല്ല്യന്‍ അഹമ്മദ്കുട്ടി ഹാജിയുടെയും കദിയക്കുട്ടിയുടേയും മകനായി മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയില്‍ ജനിച്ച മൊയ്തു വെറും  ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള വ്യക്തിയാണ്. 1969ൽ സഞ്ചാരം ആരംഭിച്ച ഇദ്ദേഹം 43 രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. തന്റെ 23 വർഷത്തെ യാത്രാനുഭവങ്ങൾ ചേർത്ത് ഏഴ് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട് മൊയ്തു.   തുര്‍ക്കിയിലൊരു സാഹസിക യാത്ര, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടില്‍, ലിവിങ് ഓണ്‍ ദ എഡ്ജ് തുടങ്ങിയവയാണ് മൊയ്തുവിന്റെ പ്രധാന കൃതികൾ..

#360malayalam #360malayalamlive #latestnews

സാഹസികമായി ലോകംചുറ്റി ചരിത്രം കുറിച്ച സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്​തു കിഴിശ്ശേരിയെന്ന ഇല്ല്യന്‍ മൊയ്തു (61) അന്തരിച്ചു. വൃക്...    Read More on: http://360malayalam.com/single-post.php?nid=1624
സാഹസികമായി ലോകംചുറ്റി ചരിത്രം കുറിച്ച സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്​തു കിഴിശ്ശേരിയെന്ന ഇല്ല്യന്‍ മൊയ്തു (61) അന്തരിച്ചു. വൃക്...    Read More on: http://360malayalam.com/single-post.php?nid=1624
ലോകം ചുറ്റിയ മലപ്പുറത്തിന്റെ സ്വന്തം എഴുത്തുകാരന് വിട... സാഹസികമായി ലോകംചുറ്റി ചരിത്രം കുറിച്ച സഞ്ചാരിയും എഴുത്തുകാരനുമായ മൊയ്​തു കിഴിശ്ശേരിയെന്ന ഇല്ല്യന്‍ മൊയ്തു (61) അന്തരിച്ചു. വൃക്ക സമ്പന്ധമായ അസുഖം കാരണം ഏറെക്കാലമായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്