രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 69.79 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം  6979423 ആയി. 24 മണിക്കൂറിനിടെ 73272 പേർക്ക് പുതിയതായി രോ​ഗം ബാധിച്ചെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ 926 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 107416 ആയി. 

രോഗമുക്തി നേടിയവർ  59,888 22 പേരാണ്.  8,83185 പേർ നിലവിൽ ചികിത്സയിലുണ്ടെന്നാണ് കണക്ക്. 

അതേസമയം, ലോ​ക​ത്തെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി 70 ല​ക്ഷ​വും പി​ന്നി​ട്ടു. 37,089,652 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് വേ​ൾ​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും പു​റ​ത്തു വി​ടു​ന്ന ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ്രതിദിനം 3,50,000 പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്. ഇത് ഇതുവരെയുള്ള റെക്കോഡ് കണക്കാണ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് 1,072,087 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 27,878,042 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കുകൾ വ്യക്തമാക്കുന്നു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, കൊ​ളം​ബി​യ, സ്പെ​യി​ൻ, അ​ർ​ജ​ന്‍റീ​ന, പെ​റു, മെ​ക്സി​ക്കോ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​വി​ൽ ഇ​ന്ത്യ​യാ​ണ് മു​ന്നി​ലുള്ളത്.   പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കി​ലും ഇ​ന്ത്യ​യാ​ണ് മു​ന്നി​ൽ.


#360malayalam #360malayalamlive #latestnews

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6979423 ആയി. 24 മണിക്കൂറിനിടെ 73272 പേർക്ക് പുതിയതായി രോ​ഗം ബാധിച്ചെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ........    Read More on: http://360malayalam.com/single-post.php?nid=1614
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6979423 ആയി. 24 മണിക്കൂറിനിടെ 73272 പേർക്ക് പുതിയതായി രോ​ഗം ബാധിച്ചെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ........    Read More on: http://360malayalam.com/single-post.php?nid=1614
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 69.79 ലക്ഷം കടന്നു രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6979423 ആയി. 24 മണിക്കൂറിനിടെ 73272 പേർക്ക് പുതിയതായി രോ​ഗം ബാധിച്ചെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്റെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്