ചാവക്കാട് സ്വദേശിയായ പോക്സോ കേസ് പ്രതിയെ വനത്തിനുള്ളിൽ കണ്ടെത്തി

പോലീസ് കസ്റ്റഡിയിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ട തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശി കറുത്താൻ വീട്ടിൽ ബാദുഷയെയാണ് അവശ നിലയിൽ ഉൾവനത്തിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ അവശ നിലയിൽ കണ്ടെത്തിയ ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് പിടിയിലായ പ്രതി രണ്ട് തവണയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.

കല്ലടയാർ നീന്തിക്കടന്ന് കാട്ടിൽ കയറിയ ഇയാൾ ഇന്നലെ രാത്രിയിൽ പെയ്ത മഴ മുഴുവൻ കൊണ്ട നിലയിലായിരുന്നു. ഇയാളെ കണ്ടെത്തിയ ഉടൻ ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. 13 കാരിയെ പീഡിപ്പിച്ചതിന് കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽ കേസുള്ള പ്രതിയെ കുളത്തൂപ്പുഴ കെഎസ്ആർട്ടിസി ഡിപ്പോക്ക് സമീപത്ത് നിന്നും പിടികൂടുകയും, തുടർന്ന് ഓട്ടോയിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

ഇതിനിടെ ഇയാൾ ഓട്ടോയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടി. സ്റ്റേഷനിലെത്തിച്ച ഇയാളെ ജനൽ കമ്പിയും വിലങ്ങുമായി ചേർത്ത് ബന്ധിച്ചെങ്കിലും വിലങ്ങ് പൊട്ടിച്ച് വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

ഉൾവനത്തിലേക്ക് കയറിപ്പോയി ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. കുളത്തൂപ്പുഴ ഏഴംകുളത്ത് ഇയാൾക്ക് ഭാര്യയും മക്കളുമുണ്ടെന്ന് ബാദുഷ പോലീസിനോട് സമ്മതിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. 13 കാരിയെ പീഡിപ്പിച്ചതിന് കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽ കേസുള്ള പ്രതിയെ ...    Read More on: http://360malayalam.com/single-post.php?nid=1594
ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. 13 കാരിയെ പീഡിപ്പിച്ചതിന് കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽ കേസുള്ള പ്രതിയെ ...    Read More on: http://360malayalam.com/single-post.php?nid=1594
ചാവക്കാട് സ്വദേശിയായ പോക്സോ കേസ് പ്രതിയെ വനത്തിനുള്ളിൽ കണ്ടെത്തി ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. 13 കാരിയെ പീഡിപ്പിച്ചതിന് കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽ കേസുള്ള പ്രതിയെ കുളത്തൂപ്പുഴ കെഎസ്ആർട്ടിസി ഡിപ്പോക്ക് സമീപത്ത് നിന്നും..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്