പെൻഷൻ തട്ടിപ്പ് : ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

പൊന്നാനി :  നഗരസഭയിലെ  പത്തൊൻപതാം വാർഡിലെ കറുപ്പം വീട്ടിൽ ഐഷാബിയുടെ ഒരു വർഷത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത ബാങ്ക് ജീവനക്കാരനെതിരെ നിയമ നടപടിയെടുക്കുക, തട്ടിപ്പിന് കൂട്ടുനിന്ന മുഴുവൻ ഉദ്യോഗസ്ഥരെയും പിരിച്ചു വിടുക, കഴിഞ്ഞ അഞ്ച് വർഷത്തെ പെൻഷൻ വിതരണത്തെ സംബദ്ധിച്ച് വിശദമായ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്സ് പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ CPIM നിയന്ത്രണത്തിലുള്ള സർവീസ് സഹകരണ ബാങ്കിന് മുൻപിൽ പ്രതിക്ഷേധ നിൽപ്പ് സമരം നടത്തി.  സമരം കെപിസിസി മെമ്പർ അഡ്വ. കെ ശിവരാമൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ്‌ പി വി ദർവേഷ് അദ്ധ്യക്ഷത വഹിച്ചു.നദീം ജാബിർ യാസിർ സലാം പൊന്നാനി എന്നിവർ നേതൃത്വം നൽകി

#360malayalam #360malayalamlive #latestnews

പൊന്നാനി : നഗരസഭയിലെ പത്തൊൻപതാം വാർഡിലെ കറുപ്പം വീട്ടിൽ ഐഷാബിയുടെ ഒരു വർഷത്തെ പെൻഷൻ വ്യാജ ഒപ്പിട്ട്........    Read More on: http://360malayalam.com/single-post.php?nid=1581
പൊന്നാനി : നഗരസഭയിലെ പത്തൊൻപതാം വാർഡിലെ കറുപ്പം വീട്ടിൽ ഐഷാബിയുടെ ഒരു വർഷത്തെ പെൻഷൻ വ്യാജ ഒപ്പിട്ട്........    Read More on: http://360malayalam.com/single-post.php?nid=1581
പെൻഷൻ തട്ടിപ്പ് : ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം പൊന്നാനി : നഗരസഭയിലെ പത്തൊൻപതാം വാർഡിലെ കറുപ്പം വീട്ടിൽ ഐഷാബിയുടെ ഒരു വർഷത്തെ പെൻഷൻ വ്യാജ ഒപ്പിട്ട്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്