ജില്ലയിലെ 15 സ്റ്റേഷനുകളിലെ പൊലീസ് സേനയെ പൊന്നാനി താലൂക്കിൽ വിന്യസിച്ചു

പൊന്നാനി: ജില്ലയിലെ 15 സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സേനയെ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ വിന്യസിച്ചു. ഗ്രാമീണ റോഡുകളിലാണ് പൊലീസ് സേവനം ലഭ്യമാക്കിയത്. 

താലൂക്കിൽ ഗുരുതര സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്.

അനാവശ്യ കാര്യത്തിന് പുറത്തിറങ്ങിയാൽ പൊലീസിന്റെ പിടിവീഴും.

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് പൊതുജന സുരക്ഷക്കായി നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയിരിക്കുകയാണ്.

 ജില്ലയിലെ മുപ്പത് സ്റ്റേഷനുകളിൽ പകുതി സ്റ്റേഷനുകളിലെയും പൊലീസുകാരെ പൊന്നാനിയിലെത്തിച്ചാണ് ട്രിപ്പിൾ ലോക് ഡൗൺ നടപ്പാക്കുന്നത്.കൂടാതെ 90 എം.എസ്.പി.വിഭാഗവും പരിശോധനക്കായി പൊന്നാനി താലൂക്കിൽ എത്തി.അതേ സമയം ഗ്രാമീണ റോഡുകളിൽ നിന്നും പ്രധാന പാതയിലേക്കുള്ള വഴികളെല്ലാം മുളക്കമ്പുകൾ കൊണ്ട് അടച്ചു.അത്യാവശ്യ കാര്യങ്ങൾ മാത്രം പൊലീസ് സഹായത്തോടെ കടന്ന് പോകുന്ന തരത്തിലാണ് വഴികൾ അടച്ചിട്ടുള്ളത്. പൊന്നാനി, പെരുമ്പടപ്പ്, ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് പുറമെ 160 പേരുടെ സേവനമാണ് ഉറപ്പ് വരുത്തിയിട്ടുള്ളത്. ട്രിപ്പിൾ ലോക് ഡൗണിന്റെ സുരക്ഷ മേൽനോട്ടം കോഴിക്കോട് റേഞ്ച് ഐ.ജിയുടെ മേൽനോട്ടത്തിൽ മലപ്പുറം ജില്ലാ സൂപ്രണ്ടാണ് നടത്തി വരുന്നത്.



#360malayalam #360malayalamlive #latestnews

ജില്ലയിലെ 15 സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സേനയെ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ വിന്യസിച്ചു. ഗ്രാമീണ റോഡ...    Read More on: http://360malayalam.com/single-post.php?nid=157
ജില്ലയിലെ 15 സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സേനയെ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ വിന്യസിച്ചു. ഗ്രാമീണ റോഡ...    Read More on: http://360malayalam.com/single-post.php?nid=157
ജില്ലയിലെ 15 സ്റ്റേഷനുകളിലെ പൊലീസ് സേനയെ പൊന്നാനി താലൂക്കിൽ വിന്യസിച്ചു ജില്ലയിലെ 15 സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സേനയെ ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ വിന്യസിച്ചു. ഗ്രാമീണ റോഡുകളിലാണ് പൊലീസ് സേവനം ലഭ്യമാക്കിയത്. താലൂക്കിൽ ഗുരുതര സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിലാണ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്