തൃശൂരില്‍ സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍

തൃശൂരിലെ സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി നന്ദനെ പോലീസ് പിടികൂടി. തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സനൂപിനെ കുത്തിയത് നന്ദനാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഒരുമാസം മുമ്പാണ് നന്ദന്‍ ഗള്‍ഫില്‍ നിന്നെത്തിയത്. പ്രതിയുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തൃശൂര്‍ കുന്നംകുളത്തെ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് (26) നെ കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. സനൂപിനൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

#360malayalam #360malayalamlive #latestnews

തൃശൂരിലെ സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി നന്ദനെ പോലീസ് പിടികൂടി. തൃശൂരിലെ ഒളിസങ്കേതത്തി...    Read More on: http://360malayalam.com/single-post.php?nid=1520
തൃശൂരിലെ സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി നന്ദനെ പോലീസ് പിടികൂടി. തൃശൂരിലെ ഒളിസങ്കേതത്തി...    Read More on: http://360malayalam.com/single-post.php?nid=1520
തൃശൂരില്‍ സിപിഐഎം നേതാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പിടിയില്‍ തൃശൂരിലെ സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി നന്ദനെ പോലീസ് പിടികൂടി. തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സനൂപിനെ കുത്തിയത് നന്ദനാണെന്ന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്