സനൂപിന്റെ കൊലപാതകം; മുഖ്യ പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്

തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെ കൊലപാതകത്തില്‍ പ്രതി നന്ദനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തുവിട്ടു. നന്ദന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

സനൂപിന്റെ കൊലപാതകികളെ കുറിച്ച് ഇന്നലെ തന്നെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ചിറ്റിലങ്ങാട് നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പരുക്കേറ്റവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനല്‍ പശ്‌ചാത്തലമുള്ള ചിറ്റിലങ്ങാട് നന്ദന്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. പ്രതികള്‍ സഞ്ചരിച്ച വഴികളെ കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ബിജെപിയും സംഘപരിവാർ സംഘടനകളുമായി ബന്ധമുണ്ടെന്ന് സിപിഐഎം ആരോപിച്ചിരുന്നു.

സനൂപിന്റെ മൃതദേഹം പോസ്ററ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പുതുശേരി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം രാത്രിയോടെ ഷൊര്‍ണ്ണൂര്‍ ശാന്തി തീരത്തില്‍ സംസ്‌കരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തൃശൂരും സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.

#360malayalam #360malayalamlive #latestnews

തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെ കൊലപാതകത്തില്‍ പ്രതി നന്ദനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത...    Read More on: http://360malayalam.com/single-post.php?nid=1511
തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെ കൊലപാതകത്തില്‍ പ്രതി നന്ദനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത...    Read More on: http://360malayalam.com/single-post.php?nid=1511
സനൂപിന്റെ കൊലപാതകം; മുഖ്യ പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെ കൊലപാതകത്തില്‍ പ്രതി നന്ദനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തുവിട്ടു. നന്ദന്‍ വിദേശത്തേക്ക് കടക്കാന്‍..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്