രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 884 മരണം

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം  61,267 കടന്നു. ഇപ്പോള്‍ 934427 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 24 മണിക്കൂറിനിടെ 884 പേരാണ് മരണപ്പെട്ടത്. 55,86,703 പേര്‍ക്ക് രോഗം ഭേദമായി.  രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേക്ക് കടക്കുകയാണ്. 66,23815 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ മരണം 102685 ആണ്. 


ആന്ധ്രയില്‍ മരണം 6000 കടന്നു. മഹാരാഷ്ട്രയില്‍ 10,244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 14,53,653 ആയി. 263 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 38,347 ആയി ഉയര്‍ന്നു. മുംബൈയില്‍ 1813 പുതിയ കേസുകളും 47 മരണവും റിപ്പോര്‍ട്ട് ചെയ്തു. 


മുംബൈയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24,199 ആണ്. ആകെ മരണം 9,152 ആയി. കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 7051 പോസിറ്റീവ് കേസുകളും 84 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 647,712 ആയി ഉയര്‍ന്നു. ആകെ 9370 കൊവിഡ് മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

#360malayalam #360malayalamlive #latestnews

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 61,267 കടന്നു. ഇപ്പോള്‍ 934427 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 24 മണിക്കൂറിനിടെ 884 പേരാ...    Read More on: http://360malayalam.com/single-post.php?nid=1510
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 61,267 കടന്നു. ഇപ്പോള്‍ 934427 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 24 മണിക്കൂറിനിടെ 884 പേരാ...    Read More on: http://360malayalam.com/single-post.php?nid=1510
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 884 മരണം ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 61,267 കടന്നു. ഇപ്പോള്‍ 934427 പേരാണ് ചികിത്സയിലുള്ളത്. അതേസമയം 24 മണിക്കൂറിനിടെ 884 പേരാണ് മരണപ്പെട്ടത്. 55,86,703 പേര്‍ക്ക് രോഗം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്