കുന്നംകുളം സിപിഐ എം നേതാവിനെ കുത്തിക്കൊന്നു. മൂന്നുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം.

കുന്നംകുളം (തൃശൂർ) . സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു.

ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപാണ് (36) കുത്തേറ്റു മരിച്ചത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം. പരുക്കേറ്റ 3 സിപിഎം പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാളുടെ നില ഗുരുതരം. സംഭവത്തിൽ  ഉൾപ്പെട്ടവർ സഞ്ചരിച്ചതെന്നു കരുതുന്ന കാർ താലൂക്ക് ആശുപത്രിയി‍ൽ പൊലീസ് കണ്ടെത്തി. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരുക്ക്. എട്ടോളം ബജ്റംഗ്ദൾ പ്രവർത്തകർ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പറഞ്ഞു. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 

#360malayalam #360malayalamlive #latestnews

ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപാണ് (36) കുത്തേറ്റു മരിച്ചത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യ...    Read More on: http://360malayalam.com/single-post.php?nid=1481
ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപാണ് (36) കുത്തേറ്റു മരിച്ചത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യ...    Read More on: http://360malayalam.com/single-post.php?nid=1481
കുന്നംകുളം സിപിഐ എം നേതാവിനെ കുത്തിക്കൊന്നു. മൂന്നുപേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപാണ് (36) കുത്തേറ്റു മരിച്ചത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്