കർഷക സമരവുമായി മുന്നോട്ട് രാഹുൽഗാന്ധി: ട്രാക്ടർ മാർച്ചിന് ഇന്നു തുടക്കം

കാർഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി. രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ചിന് ഇന്ന് 11 മണിക്ക് പഞ്ചാബിൽ തുടക്കം. നിയമങ്ങൾക്ക് എതിരെ 2 കോടി ഒപ്പുശേഖരണത്തിനും തുടക്കം കുറിക്കും. 6 ന് ഹരിയാനയിലും റാലി നടത്തും.

കാർഷിക ബില്ലുകള് വന്‍ പ്രതിഷേധത്തിനിടെ ലോക്സഭ പാസാക്കുമ്പോള്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കൊപ്പം വിദേശത്തായിരുന്നു രാഹുല് ഗാന്ധി. സെപ്തംബർ 24 മുതല്‍ കോണ്‍ഗ്രസ് സമരങ്ങള്‍ ആരംഭിച്ചെങ്കിലും എല്ലാം പി.സി.സികളുടെ നേതൃത്വത്തിലായിരുന്നു. അതിനാല്‍ ഇതുവരെയും കർഷക സമരത്തിന്റെ ഭാഗമായിരുന്നില്ല.

നിലവില്‍ കർഷക സമരം ശക്തമായി തുടരുന്ന പഞ്ചാബില്‍ നിന്ന് ടാക്ടർ റാലി തുടങാനാണ് രാഹുലിന്റെ തീരുമാനം. 11 മണിക്ക് മോഗയിലെ ബദ്‌നി കാലനിൽ കാർഷിക നിയമങ്ങൾക്ക് എതിരായി 2 കോടി ഒപ്പുശേഖരണത്തിന് തുടക്കമിടും. 12.30 യോടെ ജത്പുരയിലേക്ക് യാത്ര ആരംഭിക്കും.

മുഖ്യമന്ത്രി കാപ്റ്റന് അമരീന്ദർ, പി.സി.സി അധ്യക്ഷന്‍ സുനില്‍ ജഖാർ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് ദിവസം കൊണ്ട് മൊഗ, ലുധിയാന, സംഗ്രൂർ, പട്യാല ജില്ലകളിൽ 50 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കും.

ആറിന് ഹരിയാനയിലെ കൈതാല്‍, പിപ്ലി എന്നവിടങ്ങളില്‍ രാഹുല്‍ റാലികളെ അഭിസംബോധന ചെയ്യും. രാഹുല്‍ റാലി നടത്തിയാല്‍ ഖട്ടാർ സർക്കാർ തടയാനാണ് സാധ്യത. രാഹുലിന്റെ ഹാഥറാസ് സന്ദർശനവും ശേഷമുള്ള ടാക്ടർ മാർച്ച് പ്രഖ്യാപനവും കോണ്ഗ്രസിനെ ഉണർത്തിയിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

നിയമങ്ങൾക്ക് എതിരെ 2 കോടി ഒപ്പുശേഖരണത്തിനും തുടക്കം കുറിക്കും. രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ചിന് പഞ്ചാബിൽ തുടക്കം....    Read More on: http://360malayalam.com/single-post.php?nid=1466
നിയമങ്ങൾക്ക് എതിരെ 2 കോടി ഒപ്പുശേഖരണത്തിനും തുടക്കം കുറിക്കും. രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ചിന് പഞ്ചാബിൽ തുടക്കം....    Read More on: http://360malayalam.com/single-post.php?nid=1466
കർഷക സമരവുമായി മുന്നോട്ട് രാഹുൽഗാന്ധി: ട്രാക്ടർ മാർച്ചിന് ഇന്നു തുടക്കം നിയമങ്ങൾക്ക് എതിരെ 2 കോടി ഒപ്പുശേഖരണത്തിനും തുടക്കം കുറിക്കും. രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ചിന് പഞ്ചാബിൽ തുടക്കം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്