മലപ്പുറത്ത് സ്ഥിതി രൂക്ഷം; നിയന്ത്രണം കടുപ്പിച്ച് പൊലിസ്

മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നത് അടക്കമുളള കര്‍ശന നടപടികൾ ആരംഭിച്ചതായി ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍കരീം. വീഴ്ച വരുത്തിയ 74 കടകള്‍ 3 ദിവസത്തേക്ക് പൊലീസ് പൂട്ടിക്കഴിഞ്ഞു.

സാമൂഹ്യഅകലം പാലിക്കാതേയും മാസ്ക്ക് വയ്ക്കാതേയും ആവശ്യക്കാരെത്തുന്ന കച്ചവടസ്ഥാപനങ്ങളുടെ പേരില്‍ കേസെടുത്ത ശേഷം മൂന്നു ദിവസത്തേക്ക് പൂട്ടിയിടുന്ന നടപടി പൊലീസ് ആരംഭിച്ചു കഴിഞ്ഞു. വീഴ്ച വരുത്തിയ 74 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു . കോവിഡ് കാലത്തെ വീഴ്ചകളുടെ പേരില്‍ മലപ്പുറം ജില്ലയില്‍ നിന്നു മാത്രം രണ്ടര കോടയിലധികം രൂപ പിഴയായി ഈടാക്കി. ഇനിയും പിഴത്തുക വര്‍ധിപ്പിക്കാനാണ് തീരുമാനം.

കടകളും ഹോട്ടലുകളും രാത്രി 8 വരെ പ്രവർത്തിക്കാനേ അനുമതിയുള്ളൂ. രാത്രി 9 വരെ പാഴ്സലുകൾ നൽകാം. ആരാധനാലയങ്ങളില്‍ 100 പേര്‍ എന്നത് 20 ആക്കി ചുരുക്കാനാണ് തീരുമാനം. ടര്‍ഫുകളിലും മൈതാങ്ങളിലും കളിക്കാന്‍ പാടില്ല.

#360malayalam #360malayalamlive #latestnews

മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നത് അടക്കമുളള കര്‍ശന നടപടികൾ ആരംഭിച്ച...    Read More on: http://360malayalam.com/single-post.php?nid=1438
മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നത് അടക്കമുളള കര്‍ശന നടപടികൾ ആരംഭിച്ച...    Read More on: http://360malayalam.com/single-post.php?nid=1438
മലപ്പുറത്ത് സ്ഥിതി രൂക്ഷം; നിയന്ത്രണം കടുപ്പിച്ച് പൊലിസ് മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കുന്നത് അടക്കമുളള കര്‍ശന നടപടികൾ ആരംഭിച്ചതായി ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍കരീം. വീഴ്ച വരുത്തിയ 74 കടകള്‍ 3 ദിവസത്തേക്ക് പൊലീസ് പൂട്ടിക്കഴിഞ്ഞു. സാമൂഹ്യഅകലം പാലിക്കാതേയും മാസ്ക്ക് വയ്ക്കാതേയും ആവശ്യക്കാരെത്തുന്ന കച്ചവടസ്ഥാപനങ്ങളുടെ പേരില്‍ കേസെടുത്ത ശേഷം മൂന്നു ദിവസത്തേക്ക് പൂട്ടിയിടുന്ന നടപടി പൊലീസ് ആരംഭിച്ചു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്