വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ എസ്ഐ അറസ്റ്റിൽ

എറണാകുളം മുളംതുരുത്തിയിൽ പീഡനക്കേസിൽ എസ്ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ്ഐ പിടിയിയിലായത് . 


മുളംതുരുത്തി സ്റ്റേഷനിൽ അഡിഷണൽ എസ്ഐ ആയിരിക്കുമ്പോൾ മുതൽ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എസ്ഐ ബാബു മാത്യു(55)നെതിരെയുള്ള പരാതി. 37 കാരിയായ യുവതി കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കു നൽകിയ പരാതിയിൽ മുളംതുരുത്തി പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുൻപാണ് കേസ് റജിസ്റ്റർ ചെയ്തത്.


ഇതിനു പിന്നാലെ ഒളിവിൽപോയ എസ്ഐ ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.


യുവതി മജിസ്ട്രേറ്റിനു മുമ്പാകെ 164 പ്രകാരം മൊഴിയും നൽകിയിരുന്നു. ഒരു വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നത്രെ. സ്റ്റേഷനിലെത്തിയപ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. 


തുടർന്ന് ഇതിന്റെ പേരിൽ വീട്ടിൽ ചെന്നു തുടങ്ങി. ഒരു ദിവസം മുറിയിൽ വസ്ത്രം  മാറുമ്പോൾ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു. പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു

#360malayalam #360malayalamlive #latestnews

എറണാകുളം മുളംതുരുത്തിയിൽ പീഡനക്കേസിൽ എസ്ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണ...    Read More on: http://360malayalam.com/single-post.php?nid=1432
എറണാകുളം മുളംതുരുത്തിയിൽ പീഡനക്കേസിൽ എസ്ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണ...    Read More on: http://360malayalam.com/single-post.php?nid=1432
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ എസ്ഐ അറസ്റ്റിൽ എറണാകുളം മുളംതുരുത്തിയിൽ പീഡനക്കേസിൽ എസ്ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്