എടപ്പാളിലെ രണ്ട് ഡോക്ടര്‍മാരുടെ മാത്രം സമ്പര്‍ക്ക പട്ടികയില്‍ 20,000പേര്‍ പൊന്നാനി താലൂക്ക് പൂര്‍ണ്ണമായും ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക്

എടപ്പാളിലെ രണ്ട് ഡോക്ടര്‍മാരുടെ മാത്രം സമ്പര്‍ക്ക പട്ടികയില്‍ 20,000പേര്‍

പൊന്നാനി താലൂക്ക് പൂര്‍ണ്ണമായും ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക്

മലപ്പുറത്ത് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് ഇതുവരെ 12 പേർക്കാണ്. ഇതിൽ എടപ്പാളിലെ നാലുപേരുടെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടുമില്ല.

 സമ്പർക്കത്തിലൂടെ നാലുപേർക്ക് രോ​ഗം സ്ഥിരീകരിച്ച എടപ്പാളിൽ നാല് പഞ്ചായത്തുകൾ ഇന്നലെയാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.

ആരോ​ഗ്യപ്രവർത്തകർക്ക് അടക്കം സമ്പർക്കത്തിലൂടെ കൊവിഡ് പകർന്നതോടെ മലപ്പുറം കടുത്ത നിയന്ത്രണങ്ങളിലേക്ക്.

 ജില്ലയിലെ പൊന്നാനി താലൂക്ക് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഇതോടെ പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നേക്കും

പൊന്നാനി താലൂക്കിൽ മാത്രം 1,500 പേർക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് മന്ത്രി കെ.ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ സഹകരണം ഇതിനായി തേടുമെന്നും അദ്ദേഹം പറഞ്ഞു. 

രണ്ട് ഡോക്ടർമാർ അടക്കം അഞ്ച് ആരോ​ഗ്യപ്രവർത്തകർക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഡോക്ടർമാരിൽ ഒരാൾ ശിശുരോ​ഗ വിദ​ഗ്ധനും മറ്റേയാൾ ഫിസിഷ്യനുമാണ്. ഇവരുടെ സമ്പർക്ക പട്ടികയിലുളളതാകട്ടെ 20,000ത്തിൽ അധികം പേരെന്നാണ് റിപ്പോർട്ട്.

ജൂൺ അഞ്ചിന് ശേഷം  ആശുപത്രിയിലും പുറത്തുമായി ഇവർ കണ്ട ആളുകളുടെ കണക്കാണിത്. 

ശിശുരോഗ വിദഗ്ധന്റെ പട്ടികയില്‍ ഒപിയില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐപി.യിലുള്ളത് 160 പേരുമാണ്. ഇതിൽ നവജാത ശിശുക്കളുമുണ്ട്. ഫിസിഷ്യന്‍റെ ഒപിയിലും ഐപിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമാണ്. 

രോഗബാധിതരുടെ ഒന്നും, രണ്ടും സമ്പർക്കപ്പട്ടികയിൽപ്പെട്ട 500 പേരെ പരിശോധിക്കും.  പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തിയ ആശാപ്രവർത്തകർ, പൊലീസുകാർ, മാധ്യമ പ്രവര്‍ത്തകര്‍, കച്ചവടക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവരിൽ നിന്ന് 500 പേരെയും പരിശോധിക്കും. സ്വകാര്യ, സർക്കാർ ആശുപത്രികളിലെ ജീവനക്കാരിൽ നിന്ന് 250 പേരെയും അറുപത് വയസിനു മുകളിൽ പ്രായമുളളവരിൽ നിന്ന് മറ്റൊരു 250 പേരെയും പരിശോധിക്കും. ഇവിടുത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേകം സംഘത്തെ നിയോ​ഗിച്ചു. 

സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ണിന്റെ ഭാഗമിയി കണ്ടെയ്ന്റ് മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ചതോടെ ദേശീയപാതയിലൂടെ എടപ്പാളാള്‍ വഴി പോകുന്ന വാഹനങ്ങളും ദേശീയ പാതയിലൂടെ പൊന്നാനിവഴി പോകുന്ന വാഹനങ്ങളും അരമണിക്കൂറിനുള്ളിൽ കണ്ടെയ്ൻമെന്റ് മേഖല കടന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കും. ഇടയിൽ വാഹനങ്ങളിൽനിന്ന് ആരും പുറത്തിറങ്ങാൻ പാടില്ല. 

മലപ്പുറത്ത് ഇതുവരെ സമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. എന്നാൽ ഇനിയും രോഗവ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്.

എടപ്പാളില്‍ വ്യാപക പരിശോധനയുടെ ഭാഗമായി രോഗ ലക്ഷണങ്ങളില്ലാതെ തന്നെ റാന്റം ടെസ്റ്റിന് വിധേയമായവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നതാണ് ഏറ്റവും ഗൗരവത്തോടെ കാണേണ്ട കാര്യം.

അവരിലേക്കുള്‍പ്പടെ ഉറവിടമറിയാത്ത രോഗം സ്ഥിരീകരിച്ച 12പേര്‍ക്കും രോഗം പകര്‍ത്തിയവ്യക്തികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഒരുപക്ഷെ രോഗ ലക്ഷണങ്ങളില്ലാതെ അവരിപ്പോഴും സമൂഹമധ്യത്തിലുണ്ടാകും. 

അതിനാൽ ആളുകൾ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടംകൂടുന്നതും ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്. 

466 പേർക്കാണ് ജില്ലയിൽ ഇത് വരെ കൊവിഡ് ബാധിച്ചത്. നിലവിൽ 224 പേരാണ് ചികിൽസയിലുളളത്.

#360malayalam #360malayalamlive #latestnews

എടപ്പാളില്‍ വ്യാപക പരിശോധനയുടെ ഭാഗമായി രോഗ ലക്ഷണങ്ങളില്ലാതെ തന്നെ റാന്റം ടെസ്റ്റിന് വിധേയമായവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എ...    Read More on: http://360malayalam.com/single-post.php?nid=142
എടപ്പാളില്‍ വ്യാപക പരിശോധനയുടെ ഭാഗമായി രോഗ ലക്ഷണങ്ങളില്ലാതെ തന്നെ റാന്റം ടെസ്റ്റിന് വിധേയമായവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എ...    Read More on: http://360malayalam.com/single-post.php?nid=142
എടപ്പാളിലെ രണ്ട് ഡോക്ടര്‍മാരുടെ മാത്രം സമ്പര്‍ക്ക പട്ടികയില്‍ 20,000പേര്‍ പൊന്നാനി താലൂക്ക് പൂര്‍ണ്ണമായും ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് എടപ്പാളില്‍ വ്യാപക പരിശോധനയുടെ ഭാഗമായി രോഗ ലക്ഷണങ്ങളില്ലാതെ തന്നെ റാന്റം ടെസ്റ്റിന് വിധേയമായവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നതാണ് ഏറ്റവും ഗൗരവത്തോടെ കാണേണ്ട കാര്യം. അവരിലേക്കുള്‍പ്പടെ ഉറവിടമറിയാത്ത രോഗം സ്ഥിരീകരിച്ച 12പേര്‍ക്കും രോഗം പകര്‍ത്തിയവ്യക്തികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഒരുപക്ഷെ രോഗ ലക്ഷണങ്ങളില്ലാതെ അവരിപ്പോഴും സമൂഹമധ്യത്തിലുണ്ടാകും. ശിശുരോഗ വിദഗ്ദന്റെ പട്ടികയില്‍ ഒപിയില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐപി.യിലുള്ളത് 160 പേരുമാണ്. ഇതിൽ നവജാത ശിശുക്കളുമുണ്ട്. ഫിസിഷ്യന്‍റെ ഒപിയിലും ഐപിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമാണ്.  തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്