പരിശോധന ഫലങ്ങള്‍ വന്നില്ല; മാറഞ്ചേരി പഞ്ചായത്ത് ഓഫീസ് അടഞ്ഞുതന്നെ

തുറക്കാന്‍ ഇനിയും രണ്ട് ദിവസം കഴിയും

പഞ്ചായത്ത് ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കും വൈസ്  പ്രസിഡന്റിനും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച അടച്ച മാറഞ്ചേരി പഞ്ചായത്ത് ഓഫീസ് ഇനിയും തുറക്കാനായില്ല.

ഓഫീസില്‍ സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കാണ് രോഗ സ്ഥിരീകരണമുണ്ടായത്. ഇതേ തുടര്‍ന്ന് ഇവരുടെ ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ജനപ്രതിനിധികളും ഇവരുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പടെ 52പേര്‍ ഒരുമിച്ച് ക്വോറന്റെയിനില്‍ പോയിരുന്നു.ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് ഓഫീസ് അടച്ചത്. 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടക്കുന്നതിനാല്‍ ഓഫീസ് അധികനാള്‍ അടച്ചിടാന്‍ പറ്റില്ലെന്നതിനാല്‍ ഡിഡിപിയുടെ പ്രത്യേക ഉത്തരവിനെ തുടര്‍ന്ന് കുറച്ച് പേര്‍ക്ക് അടിയന്തിര പരിശോധന നടത്തി നെഗറ്റീവായവരെ വെച്ച് ഓഫീസ് തുറക്കും എന്നാണ് ആദ്യം അറിയിച്ചത്. 

ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച്ചയും ബുധനാഴ്ച്ചയുമായി  14 പേരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു.

തിങ്കളാഴ്ച്ച പരിശോധിച്ചവരുടെ ഫലം ബുധനാഴ്ച്ചയും ബുധനാഴ്ച രാവിലെ പരിശോധിച്ചവരുടെ ഫലം 24 മണിക്കൂറിനുള്ളിലും ലഭ്യമാകും എന്നുമാണ് അറിയിച്ചിരുന്നത്. 

ബുധനാഴ്ച്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത വിധം ഭാഗികമായി ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും എന്നാണ് അറിയിച്ചിരുന്നത്.

ഇതിന് വേണ്ടി ചൊവ്വാഴ്ച്ചതന്നെ പഞ്ചായത്ത് അണുവിമുക്തമാക്കുന്ന പ്രവര്‍ത്തിയും നടന്നു.

എന്നാല്‍ ബുധനാഴ്ച ലഭ്യമാകും എന്ന് പറഞ്ഞ പരിശോധന ഫലങ്ങളും 24 മണിക്കൂറിനുള്ളില്‍ വരും എന്ന് പറഞ്ഞ ഫലങ്ങളും ഇന്ന് (വ്യാഴാഴ്ച) രാത്രി  9.30 വരേയും എത്തിയിട്ടില്ല.

നാളെയും മറ്റന്നാളും പൊതു അവധി ദിനങ്ങള്‍ ആയതിനാല്‍ ഇനിയുള്ള രണ്ട് ദിവസങ്ങളും ഓഫീസ് തുറക്കാനാവില്ല.

ഫലത്തില്‍ മൂന്ന് ദിവസത്തേക്കെന്ന് പറഞ്ഞ അടച്ച പഞ്ചായത്ത് പത്ത് ദിവസം കഴിഞ്ഞേ തുറക്കാനാകൂ.ക്വോറന്റെയിനില്‍ ഇരിക്കുന്നവരില്‍ മൂന്നമത് ബാച്ചിന്റെ പരിശോധ ശനിയാഴ്ച്ചയാണ് നടക്കുക.

ഓഫീസ് തുറന്നാലും പൊതുജനങ്ങള്‍ക്ക് നേരിട്ട് സേവനങ്ങള്‍ ലഭ്യമാവുന്ന രീതിയില്‍ പൂര്‍ണ്ണരൂപത്തില്‍ സുഖമമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെങ്കില്‍ വീണ്ടും ഒരു പത്ത് ദിവസംകൂടി വേണ്ടിവരും

പിന്നെ നിലവിലെ ഭരണ സമിതിക്ക് വിരലിലെണ്ണാവുന്ന പ്രവര്‍ത്തന ദിനങ്ങളാണ് ബാക്കി ഉണ്ടാവുക.

#360malayalam #360malayalamlive #latestnews

തുറക്കാന്‍ ഇനിയും രണ്ട് ദിവസം കഴിയും പഞ്ചായത്ത് ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കും വൈസ് പ്രസിഡന്റിനും രോഗം സ്ഥിരീകരിച്ചതിനെ തുടര...    Read More on: http://360malayalam.com/single-post.php?nid=1396
തുറക്കാന്‍ ഇനിയും രണ്ട് ദിവസം കഴിയും പഞ്ചായത്ത് ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കും വൈസ് പ്രസിഡന്റിനും രോഗം സ്ഥിരീകരിച്ചതിനെ തുടര...    Read More on: http://360malayalam.com/single-post.php?nid=1396
പരിശോധന ഫലങ്ങള്‍ വന്നില്ല; മാറഞ്ചേരി പഞ്ചായത്ത് ഓഫീസ് അടഞ്ഞുതന്നെ തുറക്കാന്‍ ഇനിയും രണ്ട് ദിവസം കഴിയും പഞ്ചായത്ത് ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കും വൈസ് പ്രസിഡന്റിനും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച അടച്ച മാറഞ്ചേരി പഞ്ചായത്ത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്