പൊന്നാനി താലൂക്ക് പൂർണമായും അടച്ചിടാൻ ഉത്തരവ്

പൊന്നാനി : താലൂക്ക് മൊത്തത്തിൽ അടച്ചിടാൻ  ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ,ജില്ലാ ഭരണകൂടത്തിന്റെ ശുപാർശ അംഗീകരിച്ചു .സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ അടുത്ത മാസം 6 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ. പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കും.  നന്നമുക്ക് ,പെരുമ്പടപ്പ് ,വെളിയംകോട് ,കാലടി, പൊന്നാനി മുനിസിപ്പാലിറ്റി പൂർണ്ണമായും ഇന്നലെത്തെ കോൺടൈൻമെന്റ് സോൺ കൂടാതെ പുതുതായി ഉൾപ്പെടുത്തി  ,സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ 1500 പരിശോധന നടത്തും 

ഉറവിടമറിയാത്ത കോവിഡ് രോഗികൾ പെരുകുന്ന സാഹചര്യത്തിലാണ് നടപടി. പൊന്നാനി താലൂക്കിലെ 1500 പേർക്ക് സമൂഹവ്യാപന പഠനം നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. എടപ്പാളിൽ കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരുമായി ഇരുപതിനായിരത്തോളം പേർക്കു സമ്പർക്കമുണ്ടായിരുന്നതായി വിലയിരുത്തൽ.ഇതിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളും പൊന്നാനി നഗരസഭയും കണ്ടെയ്ൻമെന്റ് സോണാക്കാൻ ജില്ലാ ഭരണകൂടം സർക്കാരിനോടു ശുപാർശ ചെയ്തു. നിലവിൽ 4 പഞ്ചായത്തുകളും നഗരസഭയിലെ 47 വാർഡുകളും മാത്രമാണ് കണ്ടെയ്ൻമെന്റ് സോൺ. മേഖലയിൽ റാൻഡം സാംപിൾ പരിശോധന നാളെ ആരംഭിക്കും രോഗബാധിതരുമായി സമ്പർ‌ക്കമുണ്ടായിരുന്നവർ, ആരോഗ്യ പ്രവർത്തകർ, കച്ചവടക്കാർ, പൊലീസുകാർ, ആശാവർക്കർമാർ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നിവരടക്കം 1500 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.

#360malayalam #360malayalamlive #latestnews

പൊന്നാനി മുൻസിപ്പാലിറ്റി, മാറഞ്ചേരി, തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ, ആലംകോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ ഗ്രാമ...    Read More on: http://360malayalam.com/single-post.php?nid=139
പൊന്നാനി മുൻസിപ്പാലിറ്റി, മാറഞ്ചേരി, തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ, ആലംകോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ ഗ്രാമ...    Read More on: http://360malayalam.com/single-post.php?nid=139
പൊന്നാനി താലൂക്ക് പൂർണമായും അടച്ചിടാൻ ഉത്തരവ് പൊന്നാനി മുൻസിപ്പാലിറ്റി, മാറഞ്ചേരി, തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ, ആലംകോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ ഗ്രാമപഞ്ചായത്തുകൾ പൂർണമായും അടച്ചിടും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്