രാജ്യത്തെ കോവിഡ് ബാധിതര്‍ 63 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 1,181 മരണവും സ്ഥിരീകരിച്ചു.

ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 63,12,585 ആയി. 9,40,705 ആളുകളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 52,73,202 പേർ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു.

1,181 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98,678 ആയി.

ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ 30 വരെ 7,56,19,781 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ സെപ്റ്റംബർ 30 ന് മാത്രം പരിശോധിച്ചത് 14,23,052 സാമ്പിളുകളാണ്.

#360malayalam #360malayalamlive #latestnews

ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത...    Read More on: http://360malayalam.com/single-post.php?nid=1373
ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത...    Read More on: http://360malayalam.com/single-post.php?nid=1373
രാജ്യത്തെ കോവിഡ് ബാധിതര്‍ 63 ലക്ഷം കടന്നു ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,821 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 1,181 മരണവും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്