രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1,179 മരണം

ലോകത്താകെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 33844178 പേർക്കാണ്, അതിൽ 1012659 പേർ മരണം സംഭവിച്ചു, 25148403 പേർക്ക് രോഗം ഭേതമായി. 7683116 പേർ ഇപ്പോൾ ചികിത്സയിൽ തുടരുന്നു.

കേരളത്തിൽ ഇതുവരെ 187276 പേർക്ക് രോഗം ബാധിച്ചു, 719 പേർ മരണപ്പെട്ടു, 1,24,688 പേർ രോഗമുക്തി നേടി. ചികിത്സയിൽ ഉള്ളത് 61,791 പേർ.

ആശങ്ക സൃഷ്ടിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,472 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു.

ഇതുവരെ 62,25,764 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കോവിഡ് ബാധയെ തുടർന്ന് 24 മണിക്കൂറിനിടെ 1,179 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് നിലവിൽ 9,40,441 സജീവ കേസുകളാണുള്ളത്. 51,87,826 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആകെ മരണം 97,497 ആയതായും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 29 വരെയുള്ള കണക്കുകൾ പ്രകാരം 7,41,96,729 സാമ്പിളുകൾ പരിശോധിച്ചതായും ഇന്നലെ മാത്രം 10,86,688 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശും കർണാടകയുമാണ് തൊട്ടുപിന്നിൽ.

#360malayalam #360malayalamlive #latestnews

ലോകത്താകെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 33844178 പേർക്കാണ്, അതിൽ 1012659 പേർ മരണം സംഭവിച്ചു, 25148403 പേർക്ക് രോഗം ഭേതമായി. 7683116 പേർ ഇപ്പോൾ ചികിത്സയ...    Read More on: http://360malayalam.com/single-post.php?nid=1358
ലോകത്താകെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 33844178 പേർക്കാണ്, അതിൽ 1012659 പേർ മരണം സംഭവിച്ചു, 25148403 പേർക്ക് രോഗം ഭേതമായി. 7683116 പേർ ഇപ്പോൾ ചികിത്സയ...    Read More on: http://360malayalam.com/single-post.php?nid=1358
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 1,179 മരണം ലോകത്താകെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 33844178 പേർക്കാണ്, അതിൽ 1012659 പേർ മരണം സംഭവിച്ചു, 25148403 പേർക്ക് രോഗം ഭേതമായി. 7683116 പേർ ഇപ്പോൾ ചികിത്സയിൽ തുടരുന്നു. കേരളത്തിൽ ഇതുവരെ 187276 പേർക്ക് രോഗം ബാധിച്ചു, 719 പേർ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്