കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും. രോഗബാധ കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ തീരുമാനിച്ചേക്കും. മാസ്ക് ധരിക്കാത്തത് അടക്കമുള്ള കാര്യങ്ങള്‍ക്ക് പിഴത്തുക വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന് തദ്ദേശസ്ഥാപനങ്ങളുടെ കൂടുതല്‍ ഇടപെടല്‍ ഉറപ്പ് വരുത്താനാവശ്യമായ തീരുമാനങ്ങളും ഉണ്ടായേക്കും.

സംസ്ഥാനത്ത് സമ്പൂര്‍ണ്ണലോക്ക് ഡൌണ്‍ നടപ്പാക്കേണ്ടതില്ലെന്നാണ് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന്‍റെ തീരുമാനം. രോഗവ്യാപനം തടയാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. വിവാഹം മരണം അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും തീരുമാനിച്ചു. സംസ്ഥാനത്ത് പുതിയതായ 7354 പേര്‍ക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്.

ഒക്ടോബര്‍ പകുതിയോടെ കോവിഡ് രോഗികളുടെ എണ്ണം 16000 മുകളില്‍ പോകുമെന്നാണ് വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ രോഗവ്യാപനം തടയാന്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പരിഹാരമല്ലെന്നാണ് സര്‍വ്വകക്ഷി യോഗം വിലയിരുത്തിയത്. കോവിഡ് പ്രതിരോധത്തിനു നിയന്ത്രണങ്ങൾ കർശനമാക്കാനാണ് തീരുമാനം. സമരങ്ങള്‍ക്ക് നിയന്ത്രണം വേണം. പ്രദേശിക തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

#360malayalam #360malayalamlive #latestnews

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും. രോഗ...    Read More on: http://360malayalam.com/single-post.php?nid=1357
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും. രോഗ...    Read More on: http://360malayalam.com/single-post.php?nid=1357
കോവിഡ് വ്യാപനം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭയോഗം ചര്‍ച്ച ചെയ്യും. രോഗബാധ കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. കോവിഡ് മാനദണ്ഡങ്ങ...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്