മാറഞ്ചേരി പഞ്ചായത്ത് ഓഫീസും പരിസരവും അണുവിമുക്തമാക്കി.

നാളെമുതല്‍ ഭാഗീകമായി പ്രവര്‍ത്തനം ആരംഭിച്ചേക്കും


ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധിക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ ജീവനക്കാരും ക്വോറന്റെയിനില്‍ ആയതോടെ അടച്ചിട്ട മാറഞ്ചേരി പഞ്ചായത്തോഫീസും പരിസരവും അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.


എംടിഎഫ് കോഡിനേറ്റര്‍ ഡോ.റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഓഫീസ് തുറന്ന് അണുമുക്തമാക്കല്‍ പ്രക്രിയ നടത്തിയത്.


പഞ്ചായത്ത് സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്നിവര്‍ക്കാണ് വ്യാഴാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്.


ഇവരുമായി സ്വാഭാവീക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ജനപ്രതിനിധികളും ക്വോറന്റെയിനിലാണ്. 


ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്വോറന്റെയിനിലുള്ള 9പേരുള്‍പ്പടെ ആകെ 52പേരാണ് ഇവരുടെ പ്രൈമറി, സെക്കണ്ടറി കോണ്ടാക്ട് ലിസ്റ്റിലുള്‍പ്പെട്ട് ക്വോറന്റെയിനിര്‍ കഴിയുന്നത്..


ഇവരില്‍ പ്രാഥമീക സമ്പര്‍ക്ക പട്ടികയില്ലുള്ളതും ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയവരുമായ  6 പേരുടെ ശ്രവ പരിശോധന ഇന്നലെ പൂര്‍ത്തിയായി. 

ഇവരുടെ ഫലം നാളെയാണ് ലഭ്യമാവുക. 


ബാക്കയുള്ളവരെ നാളെ പരിശോധനക്ക് വിധേയമാക്കും.


തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും ഭരണസമിതി കാലാവധി അവസാനിപ്പിക്കുന്ധതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും  നടക്കുന്നതിനാല്‍  പരിശോധന പൂര്‍ത്തിആയവരില്‍ നെഗറ്റീവ് ഫലം വരുന്നവരേയും രോഗ ലക്ഷണങ്ങളില്ലാത്ത രണ്ടാം സമ്പര്‍ക്ക പട്ടികയിലുള്ളവരേയും ഉള്‍പ്പെടുത്തി് ഓഫീസ് തുറന്ന്  പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. 

#360malayalam #360malayalamlive #latestnews

നാളെമുതല്‍ ഭാഗീകമായി പ്രവര്‍ത്തനം ആരംഭിച്ചേക്കും. എംടിഎഫ് കോഡിനേറ്റര്‍ ഡോ.റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഓഫീസ് തുറ...    Read More on: http://360malayalam.com/single-post.php?nid=1336
നാളെമുതല്‍ ഭാഗീകമായി പ്രവര്‍ത്തനം ആരംഭിച്ചേക്കും. എംടിഎഫ് കോഡിനേറ്റര്‍ ഡോ.റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഓഫീസ് തുറ...    Read More on: http://360malayalam.com/single-post.php?nid=1336
മാറഞ്ചേരി പഞ്ചായത്ത് ഓഫീസും പരിസരവും അണുവിമുക്തമാക്കി. നാളെമുതല്‍ ഭാഗീകമായി പ്രവര്‍ത്തനം ആരംഭിച്ചേക്കും. എംടിഎഫ് കോഡിനേറ്റര്‍ ഡോ.റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഓഫീസ് തുറന്ന് അണുമുക്തമാക്കല്‍ പ്രക്രിയ നടത്തിയത്.ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധിക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ ജീവനക്കാരും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്