വരും ദിവസങ്ങൾ ഭീകരമാണ് ..!

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ 

എണ്ണം ക്രമാതീതമായി ഉയർന്നിരിക്കുന്നു.

നാളെ 10,000 വും അടുത്ത മാസം 20,000  എന്നും കേട്ടാൽ അത്ഭുതപ്പെടേണ്ട...!!  സംഭവിച്ചേക്കാം...

സർക്കാറിന്റെ കൊറോണ  കേന്ദ്രങ്ങൾ എല്ലാം നിറഞ്ഞു തുടങ്ങി...


ഇനി...

അടുത്ത ഘട്ടം രോഗികൾ വീട്ടിൽ തുടരുക എന്നതാണ്.അതിനർത്ഥം ചികിത്സ അത്രമേൽ വേണ്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടി വരുന്നു എന്നർത്ഥം.എല്ലാവരും നിസ്സഹായരാവുന്ന അവസ്ഥ...


60 വയസിനു മുകളിലുള്ളവർ 

അല്ലെങ്കിൽ ചികിത്സ നിർബന്ധമായും വേണ്ടവർ മാത്രം ആശുപത്രിയിലേക്ക് /കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുന്ന അവസ്‌ഥ...

വീടുകളിൽ നാഥന്മാരില്ലതാവുന്ന അവസ്‌ഥ....

ഒറ്റക്കായി പോകുന്ന കുടുംബങ്ങൾ...

വരുമാനം നിലച്ചു പോയേക്കാം....

നമ്മുടെ കണ്മുന്നിലൂടെ പ്രിയപ്പെട്ടവർ കൊറോനയുടെ കൈ പിടിച്ചു നടന്നു പോകുന്നത് കാണേണ്ടി വന്നേക്കാം...


പൊതിചോറുമായി ആളുകൾ സഹായിക്കാൻ വരില്ല. നന്മ മരങ്ങൾ ഉറക്കം നടിക്കും...

കാരണം എല്ലാവരും ചികിത്സയിലാവും...

പ്രതിവിധി ഒന്നേയുള്ളൂ...

രോഗം വരാതെ ശ്രദ്ധിക്കുക...

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക...

കുട്ടികള്‍, പ്രായമായവർ, രോഗികൾ എന്നിവർ പുറത്തു കറങ്ങി നടക്കുന്നത് കഴിവതും ഒഴിവാക്കുക...

ശ്രദ്ധിക്കുക...6 മാസങ്ങൾക്ക് മുൻപ് കേട്ടുകേൾവി ആയിരുന്ന കോവിഡ് ഇപ്പോള്‍ നമ്മുടെ വീട്ടിലെത്തിയിട്ടുണ്ട്. വേണമെങ്കിൽ കയറ്റി ഇരുത്താം.അല്ലെങ്കിൽ ആട്ടിയോടിക്കാം..

തീരുമാനം നിങ്ങളുടെതാണ്..

ശ്രദ്ധയോടെ ,കരുതലോടെ ആവട്ടെ മുന്നോട്ടുള്ള ജീവിതം...


അത്യാവശ്യമുള്ളവർ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം വീട് വിട്ടിറങ്ങുക. 

അനാവശ്യ യാത്രകളും സന്ദർശനങ്ങളും ഒഴിവാക്കുക.യുവാക്കൾ കഴിയുന്നത്ര 

ജാഗ്രത പാലിക്കുക.


#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിരിക്കുന്നു. നാളെ 10,000 വും അടുത്ത മാസം...    Read More on: http://360malayalam.com/single-post.php?nid=1308
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിരിക്കുന്നു. നാളെ 10,000 വും അടുത്ത മാസം...    Read More on: http://360malayalam.com/single-post.php?nid=1308
വരും ദിവസങ്ങൾ ഭീകരമാണ് ..! സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിരിക്കുന്നു. നാളെ 10,000 വും അടുത്ത മാസം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്