24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് കോവിഡ്: രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1,124 പേർ രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 59,92,533 ആയി. ഇതിൽ 9,56,402 എണ്ണം സജീവ കേസുകളാണ്. 49,41,628 പേർ ഇതിനോടകം രോഗമുക്തി നേടിയതായും 94,503 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബർ 26 വരെ 7,12,57,836 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 9,87,861 സാമ്പിളുകളും പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് തൊട്ടുപിന്നിൽ.

#360malayalam #360malayalamlive #latestnews

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1,124 പേർ രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. ...    Read More on: http://360malayalam.com/single-post.php?nid=1284
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1,124 പേർ രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. ...    Read More on: http://360malayalam.com/single-post.php?nid=1284
24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് കോവിഡ്: രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക് ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1,124 പേർ രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 59,92,533 ആയി. ഇതിൽ 9,56,402 എണ്ണം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്