16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് ആറ് പേർ അറസ്റ്റിൽ

 പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് രണ്ടു കേസുകളിലായി ആറുപേർ പിടിയിൽ. വേങ്ങര കൂരിയാട് വാടകക്കെട്ടിടത്തിൽ പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കക്കാട് മാട്ടറവീട്ടിലെ നൗഷാദിനെ (43) അറസ്റ്റ്‌ചെയ്തു. പണംനൽകി പ്രലോഭിപ്പിച്ചായിരുന്നു ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നത്. ചൈൽഡ്‌ലൈനിന്റെ പരാതിപ്രകാരം രജിസ്റ്റർചെയ്ത കേസിൽ മറ്റൊരു പതിനാറുകാരനെ പീഡിപ്പിച്ചതിനാണ് അഞ്ചുപേരെ അറസ്റ്റ്ചെയ്തത്. ഈ കേസിൽ ഊരകം കീഴ്‌മുറി നെടുമ്പറമ്പ് ചിറയിൽ മുഹമ്മദ് കബീർ (29), ചേറൂർ മുളയത്തിൽ നിസാർ (42), ഐക്കരപ്പടി മണ്ണരക്കൽ ഗോപാലകൃഷ്ണൻ (50), മോങ്ങം ചേപ്പൻകലായിൽ പോക്കർ (64), ഊരകം മമ്പീതി വള്ളിക്കാടൻ മുഹമ്മദ് (55) എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. ഇവർ സ്റ്റുഡിയോ, ഗ്ലാസ്‌കട, സ്വന്തം വീട് എന്നിവിടങ്ങളിൽവെച്ച് കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഇരു കേസുകളുടെയും അന്വേഷണച്ചുമതല കരിപ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പി. ഷിബുവിനാണ്.

#360malayalam #360malayalamlive #latestnews

പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് രണ്ടു കേസുകളിലായി ആറുപേർ പിടിയിൽ. വേങ്ങര കൂരിയാട് വാടകക്കെട്ടിടത്തിൽ പതിനാറുകാരനെ ലൈംഗികമായ...    Read More on: http://360malayalam.com/single-post.php?nid=1281
പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് രണ്ടു കേസുകളിലായി ആറുപേർ പിടിയിൽ. വേങ്ങര കൂരിയാട് വാടകക്കെട്ടിടത്തിൽ പതിനാറുകാരനെ ലൈംഗികമായ...    Read More on: http://360malayalam.com/single-post.php?nid=1281
16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് ആറ് പേർ അറസ്റ്റിൽ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് രണ്ടു കേസുകളിലായി ആറുപേർ പിടിയിൽ. വേങ്ങര കൂരിയാട് വാടകക്കെട്ടിടത്തിൽ പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കക്കാട്.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്