മാറഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നിവർക്ക് കോവിഡ്

മാറഞ്ചേരി പഞ്ചായത്ത് ഓഫീസ് അടച്ചു.       


 ഇന്ന് മാറഞ്ചേരിയില്‍ നടന്ന ആന്റിജന്‍ പരിശോധനയിലാണ് പഞ്ചായത്ത് സെക്രട്ടറിയുടേയും ജൂനിയര്‍ സൂപ്രണ്ടിന്റേയും പരിശോധന ഫലങ്ങള്‍ പോസിറ്റീവ്ആയത്.

വൈസ്പ്രസിഡന്റിന് അഞ്ച്ദിവസം  മുന്‍പാണ് പോന്നാനിയില്‍ ആര്‍ടിപിസിആര്‍  പരിശോധന നടത്തിയത് അതിന്റെ ഫലം ഇന്ന് വന്നപ്പോഴാണ് പോസിറ്റീവാണെന്ന് അറിഞ്ഞത്.

ഇതോടെ ഇവരുമായി ബന്ധപ്പെട്ട  പഞ്ചായത്തിലെ ഇരുപതോളം ജീവനക്കാരും 25ലധി മറ്റുള്ളവരുമടക്കം ക്വോറന്റെയിനില്‍ പോകും.

പഞ്ചായത്ത് ഓഫീസിനകത്ത് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് ഓഫീസ് അടച്ചിടാന്‍ തീരുമാനിച്ചു.

എന്നാല്‍ എത്ര ദിവസേക്കായിരിക്കും ഓഫീസ് അടച്ചിടുക എന്നത് ഡിഡിപി ഓഫീസില്‍ നിന്നും ലഭ്യമാകുന്ന ഉത്തരവിനനുസരിച്ച് തീരുമാനിക്കും.

ഇന്ന് ആകെ 42 ആന്റിജന്‍ പരിശോധനകളാണ് മാറഞ്ചേരിയില്‍ നടന്നത്. 

അതില്‍ 2 ആളുകളുടെ ഫലം മാത്രമേ  പോസിറ്റീവ് ആയൊള്ളൂ.

ഇതോടെ മാറഞ്ചേരിയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134 ആയി

#360malayalam #360malayalamlive #latestnews

ഇന്ന് ആകെ 46 ആന്റിജന്‍ പരിശോധനകളാണ് മാറഞ്ചേരിയില്‍ നടന്നത്. അതില്‍ 2 ആളുകളുടെ ഫലം മാത്രമേ പോസിറ്റീവ് ആയൊള്ളൂ. ഇതോടെ മാറഞ്ചേരിയിലെ ...    Read More on: http://360malayalam.com/single-post.php?nid=1267
ഇന്ന് ആകെ 46 ആന്റിജന്‍ പരിശോധനകളാണ് മാറഞ്ചേരിയില്‍ നടന്നത്. അതില്‍ 2 ആളുകളുടെ ഫലം മാത്രമേ പോസിറ്റീവ് ആയൊള്ളൂ. ഇതോടെ മാറഞ്ചേരിയിലെ ...    Read More on: http://360malayalam.com/single-post.php?nid=1267
മാറഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട് എന്നിവർക്ക് കോവിഡ് ഇന്ന് ആകെ 46 ആന്റിജന്‍ പരിശോധനകളാണ് മാറഞ്ചേരിയില്‍ നടന്നത്. അതില്‍ 2 ആളുകളുടെ ഫലം മാത്രമേ പോസിറ്റീവ് ആയൊള്ളൂ. ഇതോടെ മാറഞ്ചേരിയിലെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134 ആയി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്