ആശങ്കയുടെ മുൾമുനയിൽ പൊന്നാനി; ഒറ്റദിവസം കോവിഡ് സ്ഥിരീകരിച്ചത് 200 പേർക്ക്

പൊന്നാനി: ഒരിടവേളയ്ക്കുശേഷം കോവിഡ് രോഗികളുടെ നിരക്കിൽ പൊന്നാനി താലൂക്കിൽ വീണ്ടും ആശങ്കയുടെ കണക്കുകൾ. കഴിഞ്ഞ ദിവസം ജില്ലയിൽ 500-ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ 200 പേരും പൊന്നാനി താലൂക്കിൽ. കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിൽ മാത്രം പൊന്നാനി നഗരസഭാ പരിധിയിൽ 77 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മാത്രം പൊന്നാനി ടി.ബി-ആശുപത്രിയിലെ കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തിയ 47 പേർക്കാണ് കോവിഡ് പോസിറ്റീവായത്.

പൊന്നാനി താലൂക്ക് ആശുപത്രിയിലും, മാതൃ ശിശു ആശുപത്രിയിലും, അസുഖങ്ങളുമായി എത്തുന്നവരിൽ കോവിഡ് രോഗലക്ഷണമുള്ളവർക്ക് ഉടൻതന്നെ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ നിരീക്ഷണത്തിൽ കഴിയുന്നവർക്കും, കൂടുതൽ കാത്തിരിക്കാതെത്തന്നെ പരിശോധനാ സൗകര്യമുണ്ട്. അതേസമയം ആർ.ടി.പി.സി. ആർ പരിശോധനയ്ക്ക് പുറമേ ആന്റിജെൻ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും, ആവശ്യമുയരുന്നുണ്ട്

#360malayalam #360malayalamlive #latestnews

പൊന്നാനി: ഒരിടവേളയ്ക്കുശേഷം കോവിഡ് രോഗികളുടെ നിരക്കിൽ പൊന്നാനി താലൂക്കിൽ വീണ്ടും ആശങ്കയുടെ കണക്കുകൾ. കഴിഞ്ഞ ദിവസം ജില്ലയിൽ 500-ലേ...    Read More on: http://360malayalam.com/single-post.php?nid=1234
പൊന്നാനി: ഒരിടവേളയ്ക്കുശേഷം കോവിഡ് രോഗികളുടെ നിരക്കിൽ പൊന്നാനി താലൂക്കിൽ വീണ്ടും ആശങ്കയുടെ കണക്കുകൾ. കഴിഞ്ഞ ദിവസം ജില്ലയിൽ 500-ലേ...    Read More on: http://360malayalam.com/single-post.php?nid=1234
ആശങ്കയുടെ മുൾമുനയിൽ പൊന്നാനി; ഒറ്റദിവസം കോവിഡ് സ്ഥിരീകരിച്ചത് 200 പേർക്ക് പൊന്നാനി: ഒരിടവേളയ്ക്കുശേഷം കോവിഡ് രോഗികളുടെ നിരക്കിൽ പൊന്നാനി താലൂക്കിൽ വീണ്ടും ആശങ്കയുടെ കണക്കുകൾ. കഴിഞ്ഞ ദിവസം ജില്ലയിൽ 500-ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇതിൽ 200 പേരും പൊന്നാനി...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്