വിദേശത്ത് നിന്ന് മടങ്ങാന്‍ കോവിഡ് പരിശോധന നിര്‍ബന്ധം: വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും ബാധകം

പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്നോട്ടില്ല. ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം.

പ്രവാസികള്‍ ട്രൂനാറ്റ് പരിശോധനയാണ് നടത്തേണ്ടത്. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കുന്നതാണ് ട്രൂനാറ്റ് പരിശോധന.

കോവിഡ് ടെസ്റ്റ് നടത്തുന്നതിന് സാമ്പത്തികവും പ്രായോഗികവുമായ പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രവാസലോകത്ത് പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെയാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോവേണ്ടെന്ന നിലപാട് മന്ത്രിസഭായോഗം എടുത്തത്. രോഗം ഉള്ളവരും ഇല്ലാത്തവരും ഒരുമിച്ച് യാത്ര ചെയ്യുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ് പോസ്റ്റീവായവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്നോട്ടില്ല. ചാര്‍ട്ടേഡ്...    Read More on: http://360malayalam.com/single-post.php?nid=123
പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്നോട്ടില്ല. ചാര്‍ട്ടേഡ്...    Read More on: http://360malayalam.com/single-post.php?nid=123
വിദേശത്ത് നിന്ന് മടങ്ങാന്‍ കോവിഡ് പരിശോധന നിര്‍ബന്ധം: വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും ബാധകം പ്രവാസികളുടെ മടങ്ങിവരവിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്നോട്ടില്ല. ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാര്‍ക്കൊപ്പം വന്ദേഭാരത് വിമാനത്തില്‍ വരുന്നവര്‍ക്കും പരിശോധന വേണമെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്