കൊവിഡ് വ്യാപനം പിടിച്ചുകെട്ടാനാവാതെ രാജ്യം; മരണ സംഖ്യ 90,000 കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. ഇന്നലെ 83,347 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗികമായി സ്ഥിരീകരിച്ച കൊവിഡ് മരണങ്ങൾ 90,000 കടന്നു. 1085 മരണം കൂടി സ്ഥിരീകരിച്ചതോടെ 90020 പേർ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 56,46,010 പേർക്കാണ് ഇത് വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 45,87,613 പേർ ഇത് വരെ രോഗമുക്തി നേടി.     

 89746 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. സെപ്റ്റംബർ രണ്ടാം തീയതി മുതൽ എല്ലാ ദിവസവും ആയിരത്തിലധികം മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരുദിവസം ഏറ്റവും കൂടുതല്‍പേര്‍ രോഗബാധിതരാവുന്ന രാജ്യമായി ഇന്ത്യ തുടരുമ്പോഴും രോഗം ഭേഗമാകുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനയാണ് കേന്ദ്ര സര്‍ക്കാരിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. 

എങ്കിലും പരിശോധനകൾ സംബന്ധിച്ച സംശയങ്ങൾ ഉയരുന്നുണ്ട് ശനിയാഴ്ച പന്ത്രണ്ട് ലക്ഷത്തിലേറെ സാംപിള്‍ പരിശോധിച്ചിടത്ത് തിങ്കളാഴ്ച 9.33 ലക്ഷം സാംപിള്‍ മാത്രമാണ് പരിശോധന നടത്തിയത്. പരിശോധന കുറഞ്ഞതിനാലാണ് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതെന്ന വാദം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ തള്ളിയിരുന്നു.

ചണ്ഡീഗഡ്, ഉത്തരാഗണ്ഡ്, ഹിമാചല്‍, കേരളം, പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന രോഗ ബാധ നിരക്കാണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. പരിശോധന കുറയ്ക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുമോ എന്ന ആശങ്കയാണ് ആരോഗ്യ രംഗത്തുള്ളവര്‍ പങ്കുവയ്ക്കുന്നത്. 

#360malayalam #360malayalamlive #latestnews

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. ഇന്നലെ 83,347 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗികമായി സ്ഥിരീകരി...    Read More on: http://360malayalam.com/single-post.php?nid=1190
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. ഇന്നലെ 83,347 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗികമായി സ്ഥിരീകരി...    Read More on: http://360malayalam.com/single-post.php?nid=1190
കൊവിഡ് വ്യാപനം പിടിച്ചുകെട്ടാനാവാതെ രാജ്യം; മരണ സംഖ്യ 90,000 കടന്നു ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു. ഇന്നലെ 83,347 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗികമായി സ്ഥിരീകരിച്ച കൊവിഡ് മരണങ്ങൾ 90,000 കടന്നു. 1085 മരണം കൂടി സ്ഥിരീകരിച്ചതോടെ 90020 പേർ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 56,46,010 പേർക്കാണ് ഇത് വരെ രാജ്യത്ത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്