കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍

കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇപ്പോള്‍ കേരളം. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം ആറാമതെത്തി.

100 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ എത്ര പേര്‍ കോവിഡ് പോസിറ്റീവാകുന്നു എന്ന കണക്കാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ ദിവസം 12.53 % ആണ് കേരളത്തിന്‍റെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്കെടുക്കുമ്പോള്‍ 9.1% ആണ് കേരളത്തിന്‍റെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി. ദേശീയ ശരാശരി 8.7 മാത്രമാണ്. കേരളത്തില്‍ നിയന്ത്രണാതീതമായി കോവിഡ് വ്യാപിക്കുന്നു എന്നതിന്‍റെ സൂചനയാണിത്. ജൂണ്‍ 1-13 കാലയളവില്‍ ദേശീയ ശരാശരി 7.4 ശതമാനമായിരുന്നപ്പോള്‍

കേരളത്തിന്‍റെ പോസിറ്റിവിറ്റി നിരക്ക് 1.6 ശതമാനം മാത്രമായിരുന്നു. ജൂലൈ 25- ആഗസ്ത് 18 കാലയളവില്‍ ദേശീയ ശരാശരി 11 ആയി ഉയര്‍ന്നപ്പോള്‍ കേരളം പോസിറ്റിവിറ്റി നിരക്കില്‍ 4.8 % ആയി പിടിച്ചു നിര്‍ത്തി. ഇപ്പോള്‍ ദേശീയ ശരാശരി 8.7 ആയി ചുരുങ്ങുമ്പോഴാണ് കേരളം 12നും മുകളിലേക്ക് ഉയരുന്നത്.

വരും ദിവസങ്ങളിലും കോവിഡ് ഗ്രാഫ് കുത്തനെ ഉയരും എന്നതിന്‍റെ സൂചനയാണ് ഈ കണക്കുകള്‍. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാകും കേരളത്തില്‍ കോവിഡ് വ്യാപനം മൂര്‍ദ്ധന്യാവസ്ഥയിലെത്തുക എന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൂട്ടല്‍.

#360malayalam #360malayalamlive #latestnews

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം ആറാമതെത്തി. കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേ...    Read More on: http://360malayalam.com/single-post.php?nid=1176
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം ആറാമതെത്തി. കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേ...    Read More on: http://360malayalam.com/single-post.php?nid=1176
കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം ആറാമതെത്തി. കേരളത്തിലെ കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ വേഗത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇപ്പോള്‍ കേരളം. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കേരളം ആറാമതെത്തി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്